വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ ഉന്നതവിജയികൾക്കുള്ള അനുമോദനവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. വേണു മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ ഷൈനി ബി.എൻ ലഹരിവിരുദ്ധ ബോധവൽക്കണ ക്ലാസെടുത്തു. എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് ജേതാക്കൾ, പ്ലസ് ടു , എസ് എസ് എൽ സി, ഉന്നത വിജയികൾ വായനശാല നടത്തിയ മറ്റ് വിവിധ മത്സരങ്ങളിലെ വിജയികൾ എന്നിവർക്ക് നായിക് ആദർശ് കെ.കെയുടെ ഓർമ്മക്ക് കുടുംബാംഗങ്ങൾ നൽകിയ ഉപഹാരം ചടങ്ങിൽ വിതരണം ചെയ്തു. തുടർന്ന് വായനശാല സംഗീത ഗ്രൂപ്പൊരുക്കിയ ചലച്ചിത്ര ഗാനാലാപനവും നടന്നു. വായനശാല പ്രസിഡണ്ട് ഡോ: മോഹനൻ നടുവത്തൂർ അദ്ധ്യക്ഷം വഹിച്ചു. കൗൺസിലർമാരായ ഷൈലജ ടി.പി, ലിൻസി മരക്കാട്ടു പുറത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വായനശാല സെക്രട്ടറി പി.കെ. ഷൈജു സ്വാഗതവും ട്രഷറർ രാഗേഷ് കുമാർ കെ. നന്ദിയും പറഞ്ഞു. പി.പി. രാധാകൃഷ്ണൻ, രജീഷ് പൂണിച്ചേരി, ദയാനന്ദൻ എ. ഡി, ജയൻ എ. ടി, നിധിൽ കെ.പി, വാവ മഗേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Latest from Local News
കീഴരിയൂർ ഗ്രാമപഞ്ചായത്ത് എൽ ഡി എഫ് കൺവെൻഷനിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വാർഡ് 1-പി കെ.ബാബു, രണ്ട് -നിഷാഗ ഇല്ലത്ത്, 3 –
കോഴിക്കോട് ഗവ:മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 17-11-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.
എടക്കുളം: സേവാഭാരതി ചെങ്ങോട്ടുകാവ് യൂണിറ്റ് പൊയിൽകാവിൽ ആരംഭിച്ച അയ്യപ്പസേവാകേന്ദ്രം ഡോ.ബ്രമചാരി ഭാർഗ്ഗവറാം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ.ഒ വാസവൻ അധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 17 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.എല്ലു രോഗ വിഭാഗം







