ഉള്ളിയേരി നാറാത്ത് 10ാം വാർഡിൽ പരസ്പരം റസിഡൻസ് അസോസിയേഷൻ പരിധിയിൽപ്പെട്ട വടക്കേടത്ത് മാധവൻ നായർ, ചാലിൽകണ്ടി പത്മിനി അമ്മ, നെല്ലിയേലത്ത് സദാനന്ദൻ, പാടത്തിൽ രവീന്ദ്രൻ എന്നിവരുടെ വീട്ടിൽ നിന്നും അടക്ക മോഷണം പോയി. ഇതിനെതിരെ നടപടി എടുക്കാൻ റസിഡൻസ് അസോസിയേഷൻ്റെ പേരിൽ അത്തോളി പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. പ്രസിഡണ്ട് സതീഷ് കുമാർ, ഈങ്ങയിൽ സിക്രട്ടറി ശശി തയ്യുള്ളതിൽ, ട്രഷർ ലിജീഷ് നിർമ്മാല്യം എന്നിവർ നേതൃത്വം നൽകി.
