സി പി ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി നാദാപുരത്ത് ലഹരിയ്ക്കെതിരെ കൂട്ട നടത്തം സംഘടിപ്പിച്ചു

/

സി പി ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി മാറി നടക്കാം രാസലഹരിയിൽ നിന്ന് എന്ന സന്ദേശമുയർത്തി നാദാപുരത്ത് ലഹരിയ്ക്കെതിരെ കൂട്ടനടത്തം സംഘടിപ്പിച്ചു. നാദാപുരത്ത് നിന്ന് പ്രയാണം ആരംഭിച്ച നടത്തത്തിന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം
ഇ കെ വിജയൻ എം എൽ എ, ജില്ലാ എക്സി: അംഗങ്ങളായ പി സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, നാദാപുരം മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, ജില്ലാ കൗൺസിൽ അംഗം റീന സുരേഷ് നേതൃത്വം നല്കി. നാദാപുരം ബസ് സ്റ്റാൻ്റിൽ നിന്ന് ആരംഭിച്ച് കല്ലാച്ചിയിൽ സമാപിച്ചു.

Leave a Reply

Your email address will not be published.