കേരള എൻജിഒ അസോസിയേഷൻ കൊയിലാണ്ടിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണ സദസ് സംഘടിപ്പിച്ചു. ജനങ്ങൾക്കു വേണ്ടി ജനങ്ങളുടെ ഇടയിൽ ജീവിച്ച് നിരാശ്രരുടെ കണ്ണീർ ഒപ്പിയ ജനനേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിനു കോറോത്ത് അഭിപ്രായപ്പെട്ടു. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞ് പരിഹാരം കാണുന്ന ദീർഘദർശിയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയുടെ ഭരണകാലം ജീവനക്കാരുടെ സുവർണ്ണ കാലഘട്ടമായിരുന്നു. കൊയിലാണ്ടിയിൽ കേരള എൻജിഒ അസോസിയേഷൻ സംഘടിപ്പിച്ച അനുസ്മരണ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ബ്രാഞ്ച് പ്രസിഡൻ്റ് പ്രദിപ് സായ് വേൽ അധ്യക്ഷം വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം വി. പ്രതീഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അഗം ഷാജി മനേഷ് എം, പങ്കജാക്ഷൻ എം, രജീഷ് ഇ.കെ, ഗീത.പി.ടി., ദിജീഷ് കുമാർ, അനിൽകുമാർ മരക്കുളം, ടി.വി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു
Latest from Koyilandy
നന്തി: ശ്രീശൈലത്തിലെ ശ്രീ സത്യസായി സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെൻ്റ് സ്റ്റഡീസ് ഫോർ വിമൻ കോളേജ് സ്വാതന്ത്ര്യദിനം
ചേമഞ്ചേരി : സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചേമഞ്ചേരി യുപി സ്കൂൾ സംഘടിപ്പിച്ചു വരുന്ന ചെറൂപ്പുറത്ത് ശശിധരൻ മാസ്റ്റർ സ്മാരക എവർ റോളിംഗ് ട്രോഫിക്കും,
കോഴിക്കോട്: നിർമ്മാണത്തിലിരുന്ന തോരായി കടവ് പാലം തകർന്നു വീണ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ
അത്തോളി ചേമഞ്ചേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോരായിക്കടവിൽ കോടികൾ മുടക്കി നിർമ്മിച്ച പാലത്തിൻ്റെ ബീം തകർന്നുവീഴാൻ ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് ഉന്നതതല വിജിലൻസ് അന്വേഷണം
ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ 79ാമത് ദിനാഘോഷം കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ ആഘോഷിച്ചു. ഓഫീസ് പരിസരത്ത് പ്രസിഡണ്ട് കെ കെ നിയാസ് പതാക