ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ ആരംഭിച്ചു

/

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സാക്ഷരതാമിഷന്റെയും ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. ഒന്നാം വർഷവും രണ്ടാം വർഷവും കൂടി 99 പേരാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. കൊയിലാണ്ടി ഹയർ സെക്കണ്ടറി സ്കൂൾ, തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ എന്നീ പഠനകേന്ദ്രങ്ങളിൽ രണ്ടാം ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ്സുകൾ നടന്നിരുന്നത്.

ഈ വർഷത്തെ തുല്യതാ കോഴ്സുകൾക്കുള്ള റജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. 22 വയസ്സ് പൂർത്തിയായ പത്താം തരം പാസ്സായവർക്ക് ഹയർ സെക്കണ്ടറി തുല്യതക്കും ഏഴാം തരം പാസ്സായ 17 വയസ്സ് പൂർത്തിയായവർക്ക് പത്താം തരം തുല്യതക്കും റജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. കൊയിലാണ്ടി നഗരസഭയും പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളും പദ്ധതിയിൽ ഉൾപ്പെടുത്തി കോഴ്സ് ഫീസ് നൽകി വരുന്നു. കൂടുതൽ വിവരങ്ങൾക്ക് നഗരസഭ, പഞ്ചായത്ത്‌ പ്രേരക്മാരെ ബന്ധപ്പെടുക. 9846491389

Leave a Reply

Your email address will not be published.

Previous Story

കാരയാട് ഏക്കാട്ടൂർ കാഞ്ഞിരോട്ട് മീത്തൽ കദീശ അന്തരിച്ചു

Next Story

ലോക ജനസംഖ്യാ ദിനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ് നിർവഹിച്ചു

Latest from Koyilandy

കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്ര സമ്പത്ത് കൈകാര്യം ചെയ്യൽ: സമഗ്ര പരിശോധന വേണമെന്ന് ക്ഷേത്രക്ഷേമ സമിതി

കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രത്തിലെ സ്വർണ്ണം, വെള്ളി ഉരുപ്പടികളും കോടികളുടെ സ്ഥിര നിക്ഷേപവും കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സമഗ്രമായ പരിശോധന വേണമെന്നും, ക്ഷേത്ര

കുറുവങ്ങാട് വൈദ്യുതി ലൈനിലേക്ക് ചാഞ്ഞു നിന്ന ഉണങ്ങിയ തെങ്ങ് കെ എസ് ഇ ബി ജീവനക്കാര്‍ മുറിച്ചു മാറ്റി

കൊയിലാണ്ടി നഗരസഭയില്‍ കുറുവങ്ങാട് വാര്‍ഡ് 25 ല്‍ ചാമരിക്കുന്നുമ്മല്‍ വൈദ്യുതലൈനിലേക്ക് ചാഞ്ഞു നിന്ന ഉണങ്ങിയ തെങ്ങ് മുറിച്ചു മാറ്റി. കെ. എസ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 04 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 04 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ 3:30

പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നത് എ ഡി എമ്മാണെന്ന് മുന്‍ ചേമഞ്ചേരി പഞ്ചായത്ത് സെക്രട്ടറി

പെട്രോള്‍ പമ്പിന് എന്‍ ഒ സി നല്‍കുന്നത് എ ഡി എമ്മാണെന്ന് മുന്‍ ചേമഞ്ചേരി പഞ്ചായത്ത് സെക്രട്ടറി അനില്‍ കുമാര്‍ പ്രതികരിച്ചു.

കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും, പൊങ്കാല സമർപ്പണവും, വിദ്യാരംഭവും നടന്നു

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശ്രീമദ്‌ദേവി ഭാഗവത നവാഹ പാരായണം, പൊങ്കാല സമർപ്പണം, വിദ്യാരംഭം എന്നിവ ഭക്തിപൂർവ്വം