കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ബിന്ദു എന്ന സ്ത്രീ മരണപ്പെട്ട സംഭവത്തിൽ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പ്രതിഷേധ പ്രകടനവും ബസ് സ്റ്റാന്റ് പരിസരത്ത് മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. പ്രതിഷേധ പരിപാടി യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സമദ് നടേരി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട് ബാസിത്ത് മിന്നത്ത് അദ്ധ്യക്ഷനായി. മുനിസിപ്പൽ ലീഗ് പ്രസിഡണ്ട് കെ എം നജീബ്, സെക്രട്ടറി എ അസീസ് മാസ്റ്റർ, അൻവർ ഈയ്യഞ്ചേരി, ഹാഷിം വലിയമങ്ങാട്, ലത്തീഫ് ദാരിമി, ഷരീഫ് കൊല്ലം, വി നിസാം, നബീഹ്, വി ഫാഹിസ് സംസാരിച്ചു. അൻവർ വലിയമങ്ങാട് സ്വാഗതവും, സലാം നടേരി നന്ദിയും പറഞ്ഞു.
Latest from Koyilandy
കൊയിലാണ്ടി: നൂറ്റാണ്ടുകള്‍ പഴക്കം കണക്കാക്കുന്ന മുത്താമ്പി നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ചിത്രങ്ങളുടെ സമർപ്പണ ചടങ്ങ് ഓഗസ്റ്റ് മൂന്നിന്
അരിക്കുളം: കാരയാട് തിരുമഗലത്ത് അബ്ദുള്ള(69) അന്തരിച്ചു. ഭാര്യ: ഷെറീന(എലങ്കമൽ). മക്കൾ:ഹൈറുന്നിസ,ഷറഫുനിസ,മുഹമ്മദ് ശരീഫ്,അക്ബർ ഷഹൽ. മരുമക്കൾ:അബ്ദുൽസലാം(ഉരള്ളൂർ),ഷക്കീർ(കാവുന്തറ). സഹോദരങ്ങൾ: മൊയ്‌തു,കുഞ്ഞയിശ,അസ്സൻ,പരേതയായ കുഞ്ഞാമിന. മയ്യിത്ത്
വെങ്ങളം മുതൽ വടകര വരെയുള്ള ദേശീയപാതയിലെ സർവീസ് റോഡിലെ യാത്ര പ്രശ്നം ഉടൻ പരിഹരിക്കണമെന്നും പരിഹാരം കണ്ടില്ലെങ്കിൽ മറ്റു സമര പരിപാടികളുമായി
എലത്തൂർ: ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി കോഴിക്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ പരിസ്ഥിതി ദിന ക്വിസ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 03 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. യൂറോളജി വിഭാഗം ഡോ :