കുറ്റിക്കണ്ടി മുക്ക് – മക്കാട്ട് താഴെ റോഡ് ഗതാഗത യോഗ്യമാക്കണം ; യു. ഡി.എഫ്

/

 

അരിക്കുളം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലെ കുറ്റിക്കണ്ടി മുക്ക് – മക്കാട്ട് താഴെ റോഡ് ഗതാഗത യോഗ്യക്കാമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യു- ഡി.എഫ് അരിക്കുളം പഞ്ചായത്ത് നാലാം വാർഡ് കൺവെൻഷൻ ആവശ്യപ്പെട്ടു.  മുപ്പതോളം കുടുംബങ്ങൾക്ക് എക ആശ്രയമായ റോഡ് മഴ കാലമായാൽ കാൽനടയാത്ര പോലും ദുസ്സഹമാണ്. പല പ്രവശ്യം പ്രദേശവാസികൾ ഗ്രാമ പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ജലമിഷൻ പദ്ധതിക്ക് വേണ്ടി റോഡ് കുഴിച്ചപ്പോൾ റോഡ് പൂർണ്ണമായും തകർന്നിരുന്നു അന്ന് ജനങ്ങളുടെ പ്രതിക്ഷേധത്തെ തുടർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ളവർ റോഡ് സന്ദർശിച്ച് ഫണ്ട് വകയിരുത്തുമെന്ന് ഉറപ്പ് നൽകിയെങ്കിലും യാതോരു നടപടിയും ഉണ്ടായില്ല.

ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും യു.ഡി.എഫ് മുന്നറിയിപ്പ് നൽകി. വാർഡിലെ കല്ലാത്തറ കോളനിയിലെ കുടിവെള്ള പ്രശ്നവും പരിഹരിക്കാനും യാതോരു നടപടിയും ഉണ്ടായിട്ടില്ല. കൺവെൻഷൻ കെ.പി.സി സി സെക്രട്ടറി സത്യൻ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു.  ഇ.കെ അഹമ്മദ് മൗലവി അധ്യക്ഷ്യം വഹിച്ചു. കെ അഷ്റഫ്, കെ.എം അബ്ദുൽ സലാം, ലതേഷ് പുതിയെടുത്ത്,  സി മോഹൻ ദാസ് ,യുസഫ് കുറ്റിക്കണ്ടി, അനസ് കാരയാട്, ഹാഷീം കാവിൽ, റാഷിദ് കേളോത്ത്, അൻസിന കുഴിച്ചാലിൽ, നജ്മ എളം മ്പിലാവിൽ, സൗദ കുറ്റിക്കണ്ടി, നൗഫൽ ആർ, ഷംസൂദ്ധിൻ ഇ കെ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

സ്കൂളുകളിൽ സൂംബ ഡാൻസ് തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി

Next Story

കെ.പി.എസ്.ടി.എ മേലടി ഉപജില്ലാ മെമ്പർഷിപ്പ് ക്യാമ്പെയ്ന് തുടക്കമായി

Latest from Koyilandy

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 21 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 21 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ജനറൽ മെഡിസിൻ      

സംസ്ഥാനത്ത് ഒരു മാസത്തിനിടെ 17,000 ലിറ്റർ വ്യാജ വെളിച്ചെണ്ണ പിടികൂടി: 25 സ്ഥാപനങ്ങൾക്ക് നോട്ടീസ്

സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ 1014 വെളിച്ചെണ്ണ പരിശോധനകള്‍ നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിവിധ ദിവസങ്ങളിലായി നടത്തിയ പരിശോധനകളില്‍ 17,000ത്തോളം ലിറ്റര്‍ വ്യാജ

ലോക ഫോട്ടോഗ്രാഫി ദിനം ആചരിച്ചു

കൊയിലാണ്ടി: സീനിയർ ചേംബർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജീയൻ ലോക ഫോട്ടോഗ്രാഫി ദിനത്തിൽ കൊയിലാണ്ടി എംപീസ് തലമുറയിൽ സീനിയർ ഫോട്ടോഗ്രാഫർ ശിവശങ്കരനെ (ബേബി

പാര്‍ട്ടിയ്ക്ക് കൊടുക്കുന്ന കത്തുകള്‍ കുടുംബാംഗങ്ങള്‍ തന്നെ പരസ്യപ്പെടുത്തുന്ന സ്ഥിതി: സണ്ണിജോസഫ്

കൊയിലാണ്ടി: പാര്‍ട്ടിയ്ക്ക് കൊടുക്കുന്ന കത്തുകള്‍ പാര്‍ട്ടി നേതാക്കളുടെ കുടുംബാംഗങ്ങള്‍ തന്നെ പരസ്യപ്പെടുത്തുന്ന അസംബന്ധമാണ് സി പി എമ്മില്‍ നടക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ്