മേലൂർ കെ.എം എസ് ലൈബ്രറി ഷൈമ വായന കൂട്ടത്തിൻ്റെ നേതൃത്വത്തിൽ പുസ്തകചർച്ച നടത്തി. എം.ടി യുടെ കാലം എന്ന നോവലിനെ അടിസ്ഥാനമാക്കി എഴുത്തുകാരൻ വി.വി. കരുണാകരൻ പ്രഭാഷണം നടത്തി. ലൈബ്രറി താലൂക്ക് സെക്രട്ടറി
പി. വേണു ഉദ്ഘാടനം ചെയ്തു. വി.വി. ജിൻസി സ്വാഗതം പറഞ്ഞ ചടങ്ങിന് വാർഡ് മെമ്പർ കാരോൽ ഗീത അദ്ധ്യക്ഷയായി. ലൈബ്രറി സെക്രട്ടരി പി.സി സുരേഷ് ആശംസകൾ അർപ്പിച്ചു. വനിത ലൈബ്രേറിയൻ റീന. കെ നന്ദി രേഖപ്പെടുത്തി.
