കൊല്ലം യു.പി. സ്‌കൂളിലെ വായനവാരാഘോഷത്തിന്റെ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുകാരൻ സത്യചന്ദ്രൻ പൊയിൽക്കാവ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ടി. മനോജ് അധ്യക്ഷനായിരുന്നു. എം.പി.ടി.എ പ്രസിഡന്റ് ഷിജിത, സ്റ്റാഫ് സെക്രട്ടറി ഉണ്ണികൃഷ്ണൻ സി., വന്ദന വി., സുസ്മിത ഗിരീഷ് എന്നിവരും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. പ്രധാന അധ്യാപിക ജിസ്ന എം. സ്വാഗതവും ലിൻസി എസ്. നന്ദിയും രേഖപ്പെടുത്തി.
