ഇളയിടത്ത് വേണു ഗോപാൽ അന്തരിച്ചു

//

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം ട്രസ്റ്റിബോര്‍ഡ് ചെയര്‍മാനും സാംസ്‌ക്കാരിക പ്രവര്‍ത്തകനും ചില്ല’ സാംസ്‌ക്കാരിക മാസികയുടെ പത്രാധിപരുമായ കൊല്ലം ശാന്തി സദനില്‍ ഇളയിടത്ത് വേണുഗോപാല്‍(82) അന്തരിച്ചു.കേരള മദ്യവര്‍ജ്ജന സമിതി സംസ്ഥാന പ്രസിഡന്റ് ,ശാന്തിസേനാ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍, സ്വാമി വിവേകാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കള്‍ച്ചര്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മദ്യത്തിനും ലഹരിപദാര്‍ഥങ്ങള്‍ക്കുമെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ദേശീയ ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു ഇളയിടത്ത് വേണുഗോപാല്‍. ലോക്നായക് ജയപ്രകാശ് നാരായണുമൊത്ത് ബംഗ്ലാദേശില്‍ സമാധാന പ്രവര്‍ത്തനത്തിലും അഭയാര്‍ഥി പുനരധിവാസ ക്യാമ്പിലും പ്രവര്‍ത്തിച്ചു. ബംഗ്ലാദേശ് അഭയാര്‍ഥികള്‍ക്കായി ദിഗ്‌ബേരിയ ക്യാമ്പില്‍ ചെയ്ത സേവനത്തിന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ബഹുമതിപത്രം വേണുഗോപാലിന് ലഭിച്ചിട്ടുണ്ട്. തീക്കനല്‍പ്പാതയിലൂടെ ഒരു യാത്ര’ പ്രധാന കൃതിയാണ്. ഭാഷാ സമന്വയവേദി അവാര്‍ഡ്, കേരള മഹാത്മജി സാംസ്‌കാരികവേദി അവാര്‍ഡ് എന്നിവ നേടി. താമരക്കുളത്തില്‍ കുഞ്ഞിരാമന്‍നായരുടെയും കൊല്ലം ഇളയിടത്ത് ശ്രീദേവിക്കുട്ടി അമ്മയുടെയും മകനാണ്
ഭാര്യ: ജലജ. മക്കള്‍: ശാന്തി വിനോദ്കുമാര്‍, പ്രശാന്ത് വേണുഗോപാല്‍.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് കനത്ത മഴ: മൂന്ന് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

Next Story

വടകര സഹോദയ സ്കൂൾ കോംപ്ലക്സ് ടോപ്പേഴ്സ് ഡേ റാണി പബ്ലിക് സ്കൂളിൽ ആഘോഷിച്ചു; വിവിധ വിഭാഗങ്ങളിലെ മികച്ച വിദ്യാർഥികളെ ആദരിച്ചു

Latest from Koyilandy

ആറ് കുടുംബങ്ങള്‍ക്ക് കിടപ്പാടമൊരുക്കാന്‍ ‘മനസ്സോട് ഒത്തിരി’ ഭൂമി നല്‍കി രാധ ടീച്ചര്‍

സ്വന്തമായി അടച്ചുറപ്പുള്ള കിടപ്പാടമെന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ ആറ് കുടുംബങ്ങള്‍ക്ക് പതിനെട്ടര സെന്റ് ഭൂമി സൗജന്യമായി നല്‍കി കീഴരിയൂര്‍ നമ്പ്രത്തുകര പ്രശാന്തിയില്‍ രാധ

ദുരിത പാത, കൊയിലാണ്ടി പ്രധാന റോഡില്‍ കുഴികള്‍ തീരപാതയില്‍ നീന്തിതുടിക്കാം

  കൊയിലാണ്ടി: കൊയിലാണ്ടി നഗര മധ്യത്തിലൂടെ കടന്നു പോകുന്ന പ്രധാന റോഡിലും,കാപ്പാട്-കൊയിലാണ്ടി ഹാര്‍ബര്‍ റോഡിലും യാത്ര അതി കഠിനമാകുന്നു. നന്തി മുതല്‍

കൊയിലാണ്ടി നഗരത്തില്‍ ലഹരി ഗുണ്ടാ മാഫിയകളുടെ അഴിഞ്ഞാട്ടം; കാവുംവട്ടം സ്വദേശിക്ക് നേരെ ആക്രമണം

കൊയിലാണ്ടി നഗരത്തില്‍ ലഹരി ഗുണ്ടാമാഫിയകളുടെ അഴിഞ്ഞാട്ടം. കാവുംവട്ടം സ്വദേശി പറേച്ചാല്‍ മീത്തല്‍ ഇസ്മയിലിനെ (45) ക്രൂരമായി അക്രമിച്ച് പരിക്കേല്‍പ്പിച്ചു. പുതിയ ബസ്റ്റാന്റില്‍

നാറാത്ത് പ്രദേശത്ത് അടക്ക മോഷണം വ്യാപകമാകുന്നു

ഉള്ളിയേരി നാറാത്ത് 10ാം വാർഡിൽ പരസ്പരം റസിഡൻസ് അസോസിയേഷൻ പരിധിയിൽപ്പെട്ട വടക്കേടത്ത് മാധവൻ നായർ, ചാലിൽകണ്ടി പത്മിനി അമ്മ, നെല്ലിയേലത്ത് സദാനന്ദൻ,