അത്തോളി ഗ്രാമപഞ്ചായത്ത് ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാല സംഘടിപ്പിച്ച വായന വാരാഘോഷം ‘നെയ്പായസം’ ഉദ്ഘാടനം ചെയ്തു

/

അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാല സംഘടിപ്പിച്ച വായന വാരാഘോഷം ‘നെയ്പായസം’ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേർസൻ എ.എം.സരിത അദ്ധ്യക്ഷം വഹിച്ചു. എഴുത്തുകാരിയും, മാതൃഭൂമി സബ്ബ് എഡിറ്ററുമായ ഷബിത സാജ് മുഖ്യാതിഥിയായിരുന്നു. നമ്മൾ എന്നും മുൻതലമുറയും ഇപ്പോഴുള്ളവരും വായന മരിച്ചു എന്ന് പറഞ്ഞു കൊണ്ടെയിരിക്കുന്നു. അത് പറഞ്ഞവരെല്ലാം മരിച്ചു എന്നല്ലാതെ വായന ഇന്നും ജീവിച്ചിരിക്കുന്നുവെന്നും വായന മരിച്ചിട്ടില്ലെന്നും ഷബിത സാജ് പറഞ്ഞു.

സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ഷീബ രാമചന്ദ്രൻ, സുനീഷ് നടുവിലയിൽ, മെമ്പർമാരായ ശാന്തി മാവീട്ടിൽ, വാസവൻ പൊയിലിൽ, സന്ദീപ് നാലുപുരക്കൽ, സുനിൽ കൊളക്കാട്, രമേശൻ വലിയാറമ്പത്ത് എന്നിവർ സംസാരിച്ചു. വനിതാവേദി അംഗങ്ങളായ സ്മിത, ഷാക്കിറ നോഡൽ പ്രേരക് സൗമിനി എന്നിവർ സന്നിഹിതരായിരുന്നു. വാർഡ് മെമ്പർ ബൈജു കൂമുള്ളി സ്വാഗതവും ലൈബ്രേറിയൻ സി.കെ.സബിത നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് എൽ .പി, യു പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി കഥാസ്വാദനവും, പ്രശ്നോത്തരിയും സംഘടിപ്പിച്ചു. ഗിരീഷ് പുത്തഞ്ചേരി അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ കവിത രചന, വാട്ടർ കളർ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും നല്കി. പ്രശ്നോത്തരി കെ.ടി സുരേന്ദ്രൻ മാസ്റ്റർ, അഖിൽ അത്തോളി നിയന്ത്രിച്ചു.

Leave a Reply

Your email address will not be published.

Previous Story

മഴക്കാലത്ത് വൈബാണ് കാരയില്‍നട

Next Story

ക്യു എഫ് എഫ് കെ യുടെ മൂന്നാമത് ഇൻ്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ 2025 ചലച്ചിത്ര ദൃശ്യ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

Latest from Koyilandy

അരിക്കുളം കാരയാട് തിരുമഗലത്ത് അബ്ദുള്ള അന്തരിച്ചു

  അരിക്കുളം: കാരയാട് തിരുമഗലത്ത് അബ്ദുള്ള(69) അന്തരിച്ചു. ഭാര്യ: ഷെറീന(എലങ്കമൽ). മക്കൾ:ഹൈറുന്നിസ,ഷറഫുനിസ,മുഹമ്മദ്‌ ശരീഫ്,അക്ബർ ഷഹൽ. മരുമക്കൾ:അബ്ദുൽസലാം(ഉരള്ളൂർ),ഷക്കീർ(കാവുന്തറ). സഹോദരങ്ങൾ: മൊയ്‌തു,കുഞ്ഞയിശ,അസ്സൻ,പരേതയായ കുഞ്ഞാമിന. മയ്യിത്ത്

വെങ്ങളം-വടകര സർവീസ് റോഡിലെ പ്രശ്നം പരിഹരിക്കണം: ആർവൈജെഡി

വെങ്ങളം മുതൽ വടകര വരെയുള്ള ദേശീയപാതയിലെ സർവീസ് റോഡിലെ യാത്ര പ്രശ്നം ഉടൻ പരിഹരിക്കണമെന്നും പരിഹാരം കണ്ടില്ലെങ്കിൽ മറ്റു സമര പരിപാടികളുമായി

ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി പരിസ്ഥിതി ക്വിസ് നടത്തി

എലത്തൂർ: ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി കോഴിക്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ പരിസ്ഥിതി ദിന ക്വിസ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 03 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 03 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.   1. യൂറോളജി വിഭാഗം ഡോ :

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് മുകളിലേക്ക് തെങ്ങ് വീണ് ഡ്രൈവർക്ക് പരിക്ക്

  നരിക്കുനി :നരിക്കുനി – പന്നൂർ റോഡിൽ മറവീട്ടിൽ താഴത്ത് ഓടിക്കൊണ്ടിരിന്ന ഗുഡ്സ് വാഹനത്തിന് മുകളിലേക്ക് തെങ്ങ് വീണ് ഡ്രൈവർക്ക് പരിക്ക്.