കേരള വനിതാ കമീഷന്റെയും പുത്തൂർ യൂത്ത് കലാസാഗർ ലൈബ്രറി വനിതാ സബ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ‘ആരോഗ്യകരമായ കുടുംബ ബന്ധങ്ങൾ’ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കോർപ്പറേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാർ വനിതാ കമീഷൻ ചെയർപേഴ്സൺ അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്തു. വർധിച്ചുവരുന്ന ഗാർഹിക പ്രശ്നങ്ങൾ, തൊഴിൽ സമ്മർദ്ദം എന്നിവയും ആരോഗ്യകരമായ കുടുംബന്ധങ്ങൾ കെട്ടിപ്പടുക്കേണ്ട ആവശ്യകതയും സെമിനാർ ചർച്ച ചെയ്തു.
കൗൺസിലർ വി പി മനോജ് അധ്യക്ഷത വഹിച്ചു. സൈക്കോളജിസ്റ്റ് ഡോ. രേഖ പള്ളിക്കുത്ത് ബോധവത്കരണ ക്ലാസെടുത്തു. വനിതാ കമീഷൻ പ്രോജക്ട് ഓഫീസർ എൻ ദിവ്യ, എസ് എം തുഷാര, ഇ പി സഫീന, ഷൈനി നിഷിന്ത് തുടങ്ങിയവർ സംസാരിച്ചു.
Latest from Koyilandy
പേരാമ്പ്ര ജിയുപി സ്കൂൾ റിട്ട. അദ്ധ്യാപകൻ പേരാമ്പ്ര കുറ്റിക്കാട്ടിൽ കെകെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ (86)അന്തരിച്ചു.ഭാര്യ: ശാന്ത. മക്കൾ : എസ്.കെ. സജീഷ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 22 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം
ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ പാറോപ്പടി വാര്‍ഡില്‍ വോട്ടറായി എന്റോള്‍മെന്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍
കൊയിലാണ്ടി : കുറുവങ്ങാട് എക്കോ ലൈറ്റ് ഏൻറ് സൌണ്ട് ഉടമ ശങ്കരൻ (62) അന്തരിച്ചു . അഛൻ : പരേതനായ കേളപ്പൻ.
കൊയിലാണ്ടി: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഖാദി ഓണം മേള 2025ന്റെ ഭാഗമായി