സംസ്‌കൃത സര്‍വ്വകലാശാല പ്രാദേശിക കേന്ദ്രത്തില്‍ നാല് വര്‍ഷ ബി.എ ഉറുദു പ്രോഗ്രാം തുടങ്ങും

കൊയിലാണ്ടി: സംസ്‌കൃത സര്‍വ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ നാല് വര്‍ഷ ബിരുദ പ്രേഗ്രാം(ബി.എ.ഉറുദു) ആരംഭിക്കാന്‍ തീരുമാനം.എം.എല്‍.എമാരായ കാനത്തില്‍ ജമീല,ടി.പി.രാമകൃഷ്ണന്‍,ഉര്‍ദു ഡിപ്പാര്‍ട്ട്‌മെന്റ് ഡെവലപ്‌മെന്റ് കമ്മിറ്റി സെക്രട്ടറി ഡോ.സി.രജിന എന്നിവര്‍ ഇത് സംബന്ധിച്ച് സര്‍വ്വകലാശാലയ്ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2024 അക്കാദമിക് വര്‍ഷത്തില്‍ നാല് വര്‍ഷ ഉറുദു ബിരുദ പ്രോഗ്രാം ആരംഭിക്കാന്‍ തീരുമാനിച്ചത്.


നിലവില്‍ ബി.എ സംസ്‌കൃത സാഹിത്യം,വേദാന്തം,ജനറല്‍ എന്നിവ കോഴ്‌സുകളും എം.എ സംസ്‌കൃത സാഹിത്യം,സംസ്‌കൃത വേദാന്തം,സംസ്‌കൃതം ജനറല്‍ ,എം.എ.ഉറുദു,എം.എ മലയാളം കോഴ്‌സുകളും കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലുണ്ട്. ബി.എ ഉറുദു കോഴ്‌സ് തുടങ്ങണമെന്നത് കാലങ്ങളായുളള ആവശ്യമായിരുന്നു. മുമ്പ് ഇവിടെ എം.എ ഹിന്ദി കോഴ്‌സ് ഉണ്ടായിരുന്നു.എന്നാല്‍ പിന്നീട് നിര്‍ത്തലാക്കുകയായിരുന്നു.എം.എ വേദാന്ത കോഴ്‌സും കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ നിര്‍ത്തലാക്കാന്‍ ശ്രമം ഉണ്ടായിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വ്വകലാശാല തീരുമാനം പിന്‍വലിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

ചർമ്മ സംരക്ഷണം ആഗ്രഹിക്കുന്നുവോ… കാരറ്റ് ജ്യൂസ് ശീലമാക്കൂ

Next Story

ജൂൺ 3 ന് സ്കൂളുകൾ തുറക്കും; മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

Latest from Local News

കുടുംബശ്രീ ജില്ലാമിഷൻ കോഴിക്കോട് സ്നേഹിതാ ജൻഡർ ഹെൽപ്‌ഡെസ്‌ക്കും ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ്, ജി. ആർ. സി സംയുക്തമായി ആർത്തവ വിരാമ അവബോധ ക്യാമ്പയിൻ സംഘടിപ്പിച്ചു

കുടുംബശ്രീ ജില്ലാമിഷൻ കോഴിക്കോട് സ്നേഹിതാ ജൻഡർ ഹെൽപ്‌ഡെസ്‌ക്കും ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ്, ജി. ആർ. സി സംയുക്തമായി

ശക്തമായ മഴയിൽ ദേശീയ പാതാ നിര്‍മ്മാണ പ്രവൃത്തി കുഴഞ്ഞു മറിഞ്ഞു

മഴ ശക്തമായതോടെ ദേശീയ പാതാനിര്‍മ്മാണ പ്രവൃത്തി പലയിടത്തും തടസ്സപ്പെടുന്നു. നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം മഴ കാരണം ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയാണ്. കുന്നുകള്‍

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ചർമ്മരോഗ (Dermatology) വിഭാഗത്തിൽ ഡോ. ലക്ഷ്മി. എസ് MBBS, MD, DNB(DVL)ചാർജ്ജെടുക്കുന്നു

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ചർമ്മരോഗ (Dermatology) വിഭാഗത്തിൽ ഡോ. ലക്ഷ്മി. എസ് MBBS, MD, DNB(DVL)ചാർജ്ജെടുക്കുന്നു. കോഴിക്കോട് മെഡിൽക്കൽ കോളേജിൽ നിന്നും

ചേമഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ ബാങ്കിന്റെ തന്നെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ ഉദ്ഘാടനം പന്തലായനി

നന്തി ശ്രീ ശൈലം ശ്രീ സത്യസായി സ്കൂളിൽ വ്യക്തിത്വ വികസന ക്ലാസ് സംഘടിപ്പിച്ചു

നന്തി ശ്രീ ശൈലം ശ്രീ സത്യസായി സ്ക്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ മാനുഷിക മൂല്യങ്ങളെ