സംസ്‌കൃത സര്‍വ്വകലാശാല പ്രാദേശിക കേന്ദ്രത്തില്‍ നാല് വര്‍ഷ ബി.എ ഉറുദു പ്രോഗ്രാം തുടങ്ങും

കൊയിലാണ്ടി: സംസ്‌കൃത സര്‍വ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ നാല് വര്‍ഷ ബിരുദ പ്രേഗ്രാം(ബി.എ.ഉറുദു) ആരംഭിക്കാന്‍ തീരുമാനം.എം.എല്‍.എമാരായ കാനത്തില്‍ ജമീല,ടി.പി.രാമകൃഷ്ണന്‍,ഉര്‍ദു ഡിപ്പാര്‍ട്ട്‌മെന്റ് ഡെവലപ്‌മെന്റ് കമ്മിറ്റി സെക്രട്ടറി ഡോ.സി.രജിന എന്നിവര്‍ ഇത് സംബന്ധിച്ച് സര്‍വ്വകലാശാലയ്ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2024 അക്കാദമിക് വര്‍ഷത്തില്‍ നാല് വര്‍ഷ ഉറുദു ബിരുദ പ്രോഗ്രാം ആരംഭിക്കാന്‍ തീരുമാനിച്ചത്.


നിലവില്‍ ബി.എ സംസ്‌കൃത സാഹിത്യം,വേദാന്തം,ജനറല്‍ എന്നിവ കോഴ്‌സുകളും എം.എ സംസ്‌കൃത സാഹിത്യം,സംസ്‌കൃത വേദാന്തം,സംസ്‌കൃതം ജനറല്‍ ,എം.എ.ഉറുദു,എം.എ മലയാളം കോഴ്‌സുകളും കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലുണ്ട്. ബി.എ ഉറുദു കോഴ്‌സ് തുടങ്ങണമെന്നത് കാലങ്ങളായുളള ആവശ്യമായിരുന്നു. മുമ്പ് ഇവിടെ എം.എ ഹിന്ദി കോഴ്‌സ് ഉണ്ടായിരുന്നു.എന്നാല്‍ പിന്നീട് നിര്‍ത്തലാക്കുകയായിരുന്നു.എം.എ വേദാന്ത കോഴ്‌സും കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ നിര്‍ത്തലാക്കാന്‍ ശ്രമം ഉണ്ടായിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വ്വകലാശാല തീരുമാനം പിന്‍വലിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

ചർമ്മ സംരക്ഷണം ആഗ്രഹിക്കുന്നുവോ… കാരറ്റ് ജ്യൂസ് ശീലമാക്കൂ

Next Story

ജൂൺ 3 ന് സ്കൂളുകൾ തുറക്കും; മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

Latest from Local News

കുന്ദമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ പൂർണമായും കത്തി നശിച്ചു

കുന്ദമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കാർ പൂർണമായും കത്തി നശിച്ചു. ഇന്നലെ (വ്യാഴം) രാത്രി 11 മണിയോടെ അമ്പലവയലിൽ നിന്നും കോഴിക്കോട്

ഏക്കാട്ടൂർ മാതൃകാഅങ്കണവാടിക്ക് ഉമ്മൻചാണ്ടി ചാരിറ്റബിൾ സെൻ്ററിൻ്റെ സ്നേഹ സമ്മാനം

അരിക്കുളം: ഏക്കാട്ടൂർ മാതൃകാ അങ്കണവാടിക്ക് ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സെൻ്റർ മിക്സി കൈമാറി. സ്നേഹ പൂർവം കുഞ്ഞുങ്ങൾക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ്

കൊടുവള്ളിയിൽ എംഎസ്എഫ് വിദ്യാർഥി റാലി ശനിയാഴ്ച; കാലാജാഥ പ്രയാണമാരംഭിച്ചു

കൊടുവള്ളി : ‘ഐക്യം, അതിജീവനം, അഭിമാനം’ എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന എം.എസ്എഫ് മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായുള്ള കൊടുവള്ളി നിയോജക മണ്ഡലം വിദ്യാർഥി