വടക്കെ പൂക്കാട്ടിൽ രഞ്ജിത്തിൻ്റെ ചികിത്സക്കായി സഹായ കമ്മിറ്റി രൂപീകരിച്ചു

/

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ താമസിക്കുന്ന വടക്കേ പൂക്കാട്ടിൽ രഞ്ജിത്തിൻ്റെ (ഉണ്ണി -50) ചികിത്സക്കായി നാട്ടുകാർ സഹായ കമ്മിറ്റി രൂപപൽക്കരിച്ചു. നാല് വർഷമായി ക്യാൻസർ ബാധിച്ച് ചികിത്സയിലാണ് രഞ്ജിത്ത്. തൊഴിൽ രഹിതയായ ഭാര്യയും വിദ്യാർത്ഥികളായ രണ്ട് കുട്ടികളുമാണ് ഉള്ളത് . ചികിത്സാവശ്യാർത്ഥം വായ്പ വാങ്ങിയ വകയിൽ വീടും അഞ്ചു സ്ഥലവും പണയത്തിലാണ് .
ഇപ്പോൾ അസുഖം വീണ്ടും മൂർഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടർ ചികിത്സക്കായി 45 ലക്ഷം രൂപയോളം ചെലവ് വരും. അടിയന്തരമായി 15 ലക്ഷം രൂപ ആശുപത്രിയിൽ അടക്കേണ്ടതുണ്ട് .

ബാക്കി സംഖ്യ ഒരു മാസത്തിനുള്ളിൽ അടക്കുകയും വേണം. സുമനസ്സുകളുടെ സഹായം കൊണ്ട് മാത്രമേ ഈ യുവാവിനെയും കുടുംബത്തെയും രക്ഷിക്കാൻ സാധിക്കുകയുള്ളൂ. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കിയിൽ ചെയർമാനും ശശി കൊളോത്ത് കൺവീനറും പി.കെ. രാമകൃഷ്ണൻ ട്രഷറുമായി ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് . സാമ്പത്തിക സഹായം ഗ്രാമിൺ ബാങ്ക് കൊയിലാണ്ടി ശാഖയിലെ എ.സി നമ്പർ 40200101028410 ,ഐഫ് എസ് സി KLGB0040200 എന്ന അക്കൗണ്ട് നമ്പറിലേക്ക് അയക്കണം.

Leave a Reply

Your email address will not be published.

Previous Story

പ്രിയ സഖി അകലാപ്പുഴ എന്ന, വനജ ബാലകൃഷ്ണൻ കീഴരിയൂർ രചനയും നിർമ്മാണവും നിർവ്വഹിച്ച മ്യൂസിക് ആൽബത്തിന് പുരസ്കാരം

Next Story

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിർദേശങ്ങൾ

Latest from Koyilandy

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 01 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 01 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനെക്കോളജി വിഭാഗം  ഡോ : ഹീരാ ബാനു 

മലയാള കലാകാര ന്മാരുടെ ദേശീയ സംഘടന – നന്മയുടെ ജില്ലാ സമ്മേളനം ആഗസ്റ്റ് മൂന്നിന് കൊയിലാണ്ടി നഗരസഭ ടൗൺ ഹാളിൽ നടക്കും

കൊയിലാണ്ടി: മലയാള കലാകാര ന്മാരുടെ ദേശീയ സംഘടന – നന്മയുടെ ജില്ലാ സമ്മേളനം ആഗസ്റ്റ് മൂന്നിന് കൊയിലാണ്ടി നഗരസഭ ടൗൺ ഹാളിൽ

ചെങ്ങോട്ടുകാവ് ഞാണംപൊയിൽ കണ്ടച്ചൻ കണ്ടി താഴെ കുനി ശൈലേഷ് കുമാർ അന്തരിച്ചു

ചെങ്ങോട്ടുകാവ്: ഞാണംപൊയിൽ കണ്ടച്ചൻ കണ്ടി താഴെ കുനി ശൈലേഷ് കുമാർ (34) അന്തരിച്ചു. നാരായണൻ നായരുടേയും ദാക്ഷായണിയുടേയും മകനാണ്. ഭാര്യ :

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 31 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 31 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ന്യൂറോളജി വിഭാഗം  ഡോ:അനൂപ് കെ 5.00