കൊയിലാണ്ടി: പൂക്കാട് നിന്ന് എക്സൈസ് പാര്‍ട്ടി നടത്തിയ പരിശോധനയില്‍ വാഹനത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 52-ഗ്രാം എംഡിഎംഎയുമായി 3 പേരെ പിടികൂടി. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അമൽ ജോസഫും പാർട്ടിയും ചേര്‍ന്നാണ് എംഡിഎംഎ പിടികൂടിയത്. അത്തോളി റമീസ് മൻസിൽ റമീസ് (33), പുതുപ്പാടി സ്വദേശി ശ്രീജിത്ത് (26), ചേമഞ്ചേരി പുത്തൻ പുരയിൽ ഹാഷിദ് (34) എന്നിവരെയാണ് കൊയിലാണ്ടി എക്സൈസ് സംഘം പിടി കൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ വൈകീട്ട് നടത്തിയ വാഹന പരിശോധനയിലാണ് മൂവരും പിടിയിലാവുന്നത്. കെ.എൽ 07 ബി എൻ 3399 നമ്പർ ഹോണ്ട സിറ്റി കാറിൽ സൂക്ഷിച്ചു വെച്ച നിലയിലായിരുന്നു എം.ഡി.എം.എ
