ഭക്ഷണം പതുക്കെ കഴിക്കൂ, ആരോ​ഗ്യം മെച്ചപ്പെടുത്താം…

ആരോ​ഗ്യം മെച്ചപ്പെടുത്താനുള്ള ഏറ്റവും നല്ല എളുപ്പ വഴി ഭക്ഷണം പതുക്കെ കഴിക്കുക എന്നതാണ്. തിരക്കു കൂടുന്നതിന് അനുസരിച്ച് ആളുകൾ ഭക്ഷണം കഴിക്കുന്നതിലുള്ള രീതിയിലും മാറ്റം വന്നു. ഇത് ഇന്നത്തെ തലമുറയുടെ ആരോ​ഗ്യത്തെയും ബാധിച്ചിട്ടുണ്ട്. തിരക്കാണ്, സമയം കളയാനില്ലെന്ന് കരുതി തിടുക്കം കൂട്ടി ഭക്ഷണം കഴിക്കുന്ന പുതതലമുറയാണ് ഇപ്പോഴുള്ളത്.

ഭക്ഷണം കഴിച്ച് തുടങ്ങി ഏകദേശം 20 മിനിറ്റ് എടുക്കും മസ്തിഷ്കം സംതൃപ്തിയുടെ സിഗ്നലുകൾ അയയ്ക്കാൻ. ഭൂരിഭാഗം പേരുടെയും ഭക്ഷണം അത്ര നേരം പോലും നീണ്ടുനിൽക്കില്ലെന്നതാണ് സത്യം! അതുകൊണ്ട് തന്നെ അധികമായി വരുന്ന കലോറി അമിതവണ്ണത്തിനിടയാക്കും. വേ​ഗത്തിൽ ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരം സമ്മർദ്ദത്തിലാവുകയും ശരീരം ഫൈറ്റ് മോഡിൽ പ്രവർത്തിക്കാനും തുടങ്ങുന്നു. ഇത് ദഹനത്തെ പ്രതികൂലമായി ബാധിക്കും. തുടർന്ന് വയറുവേദന, ​ഗ്യാസ്, അസിഡിറ്റി തുടങ്ങിയവയിലേക്ക് നയിക്കുന്നു.

സാവധാനത്തിൽ ഭക്ഷണം കഴിക്കുന്നതിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിൽ ഒന്ന് വയർ നിറഞ്ഞിരിക്കുന്നുവെന്ന് തിരിച്ചറിയാൻ നിങ്ങളുടെ ശരീരത്തിന് സമയം നൽകുന്നു എന്നതാണ്. കൂടാതെ ഈ സമയം ശരീരം സമ്മര്‍ദ്ദത്തിലായിരിക്കില്ല. ഇത് ഒപ്റ്റിമൽ ദഹനത്തിന് അനുയോജ്യമായ അവസ്ഥയാണ്.

Leave a Reply

Your email address will not be published.