കൊല്ലം പാലക്കുളത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം

കൊയിലാണ്ടി: പാലക്കുളത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. ചോറോട് സ്വദേശി മുഹമ്മദ് ഇഷാൻ (2) ആണ് മരിച്ചത്. നിര്‍ത്തിയിട്ട കാര്‍, പിക്കപ്പ് വാന്‍,മിനി ലോറി എന്നിവയാണ് കൂട്ടിയിടിച്ചത്.  11.15 യോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.

കൊല്ലത്ത് ബന്ധുവീട്ടിൽ വന്നതായിരുന്നു ഇവർ. കാറിന്‍റെ ടയർ പഞ്ചറായതിനെ തുടർന്ന് ഡ്രൈവർ ടയർ മാറ്റുന്നതിനിടെ ആണ് അപകടം  ഉണ്ടായത്. റോഡരികിൽ നിർത്തിയിട്ട കാറിന്  പിറകിൽ മിനി ലോറി വന്ന് ഇടിക്കുകയായിരുന്നു. ടയറുകൾ മാറ്റുമ്പോൾ കാറിലുള്ളവർ പുറത്തിറങ്ങി  നിൽക്കുകയായിരുന്നു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published.

Previous Story

ഭക്ഷണം പതുക്കെ കഴിക്കൂ, ആരോ​ഗ്യം മെച്ചപ്പെടുത്താം…

Next Story

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും,പുറംജോലികള്‍ക്കും നിയന്ത്രണം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്നു

Latest from Local News

മലയാള കലാകാരൻമാരുടെ ദേശീയ സംഘടന (നന്മ) ബാലുശ്ശേരി മേഖല സമ്മേളനം ജൂലായ്‌ 13 ന് ബാലുശ്ശേരിയിൽ

ബാലുശ്ശേരി : മലയാള കലാകാരൻമാരുടെ ദേശീയ സംഘടന (നന്മ) ബാലുശ്ശേരി മേഖല സമ്മേളനം ജൂലായ്‌ 13 ന് രാവിലെ 9 മണിക്ക്

മുസ്‌ലിം യൂത്ത് ലീഗിന്റെ ‘സമരാഗ്നി’: ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊയിലാണ്ടിയിൽ പ്രതിഷേധം

കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് രോഗി മരണപ്പെട്ട സംഭവത്തിൽ ആരോഗ്യവകുപ്പിലെ നിരന്തര വീഴ്ചക്കും രക്ഷാപ്രവർത്തനം വൈകിപ്പിച്ച ആരോഗ്യമന്ത്രിക്കുമെതിരെ മുസ്‌ലിം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 09 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 09 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്