യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൊച്ചുവേളി – മംഗലാപുരം റൂട്ടിൽ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൊച്ചുവേളി – മംഗലാപുരം റൂട്ടിൽ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. പ്രത്യേക ട്രെയിനിന്റെ ആദ്യ സര്‍വീസ് ഇന്നാരംഭിക്കും. എട്ട് സ്ലീപ്പര്‍ കോച്ചുകളും എട്ട് ജനറൽ കോച്ചുകളുമുള്ള ട്രെയിനാണിത്.

ഇന്ന് വൈകിട്ട് ഏഴ് മണിക്ക് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ എട്ട് മണിക്ക് കൊച്ചുവേളിയിലെത്തും. ഇവിടെ നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെടും. പുലര്‍ച്ചെ മൂന്ന് മണിക്ക് മംഗലാപുരത്ത് എത്തിച്ചേരും. സമാനമായി 27 ന് വൈകിട്ട് ഏഴ് മണിക്ക് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 28 ന് രാവിലെ എട്ട് മണിക്ക് കൊച്ചുവേളിയിലെത്തും. കൊച്ചുവേളിയിൽ നിന്ന് 28 ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെടുന്ന ട്രെയിൻ 29 ന് പുലര്‍ച്ചെ മൂന്ന് മണിക്ക് മംഗലാപുരത്ത് എത്തിച്ചേരുന്ന നിലയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

ട്രെയിനിൽ സീറ്റ് റിസര്‍വേഷൻ ഐആര്‍സിടിസി അടക്കമുള്ള സംവിധാനം വഴി ആരംഭിച്ചു.

Leave a Reply

Your email address will not be published.

Previous Story

ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടിം​ഗ് നടക്കുന്നതിനാൽ നാളെ പൊതു അവധി

Next Story

പൂക്കോട് വെറ്ററിനറി സർവകലാശാലാ വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ശരിവെച്ച് ഹൈക്കോടതി

Latest from Main News

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അയോധ്യയിലെ രാമക്ഷേത്രത്തിൽ പതാക ഉയർത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അയോധ്യയിലെ രാമക്ഷേത്രത്തിൽ പതാക ഉയര്‍ത്തൽ ചടങ്ങ് നടന്നു. അയോധ്യ ക്ഷേത്രത്തിലെ ശിഖിരത്തിലെ 191 അടി ഉയരത്തിലാണ്

കോഴിക്കോട് നഗരത്തില്‍ വന്‍ ലഹരി മരുന്ന് വേട്ട

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഡാന്‍സാഫിന്‍റെ വന്‍ ലഹരി മരുന്ന് വേട്ട. ബംഗളൂരുവില്‍ നിന്നും വാട്ടര്‍ ഹീറ്ററില്‍ ഒളിപ്പിച്ച് കടത്തിയ 250 ഗ്രാം എംഡിഎംഎയും

വിമതര്‍ക്ക് മുന്നറിയിപ്പുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍

കോഴിക്കോട്: വിമതര്‍ക്ക് മുന്നറിയിപ്പുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍. മത്സരത്തില്‍ നിന്ന് പിന്മാറി യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുന്നതായി നോട്ടീസ്

ആലപ്പുഴ കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ

കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ കേസിൽ പ്രതിക്ക് വധശിക്ഷ. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി പ്രബീഷിന്