പൂക്കോട് വെറ്ററിനറി സർവകലാശാലാ വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ശരിവെച്ച് ഹൈക്കോടതി

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലാ വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ശരിവെച്ച് ഹൈക്കോടതി. സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന ജെ.എസ്. സിദ്ധാർഥിന്റെ മരണത്തെ തുടർന്നാണ് വൈസ് ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രനാഥിനെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സസ്പെൻഡ് ചെയ്തത്.

ഗവർണറുടെ സസ്പെൻഷൻ ഉത്തരവ് നിയമപരമായി ചോദ്യം ചെയ്യില്ലെന്ന് ശശീന്ദ്രനാഥ് അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ സര്‍ക്കാരിന്റെ സമ്മർദത്തിന് വഴങ്ങിയാണ് അദ്ദേഹം ഗവർണറുടെ നടപടി ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹര്‍ജി ഫയൽ ചെയ്തത്. ഈ ഹർജിയാണ് വാദത്തിനുശേഷം തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. വിസിക്കെതിരെ നടപടിയെടുക്കാൻ ചാൻസലറായ ഗവർണർക്ക് അധികാരമുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ഉത്തരവ്.

വി സി യെ സസ്പെൻഡ് ചെയ്യാനുള്ള ഗവർണർക്കുള്ള അധികാരപരിധി ചോദ്യം ചെയ്തായിരുന്നു ഹർജി ഫയൽ ചെയ്തിരുന്നത്. ഹർജിയിൽ സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ച കോടതി വിശദമായ വാദങ്ങൾക്ക് ശേഷമാണ് വിധി പ്രഖ്യാപിച്ചത്. ഡോ. കെ.എസ്. അനിലിനാണ് ഇപ്പോൾ വൈസ് ചാൻസലറുടെ ചുമതല ഗവർണർ നൽകിയിട്ടുള്ളത്.

Leave a Reply

Your email address will not be published.

Previous Story

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൊച്ചുവേളി – മംഗലാപുരം റൂട്ടിൽ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു

Next Story

തൃശ്ശൂർ പൂരത്തിനിടെ വിദേശ വ്‌ളോഗര്‍മാരെ അപമാനിക്കാൻ ശ്രമം

Latest from Main News

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്ഐടിക്ക് കൈമാറി

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതി എസ്ഐടിക്ക് കൈമാറി. ദ്വാരപാലക ശിൽപ്പം, കട്ടിളപാളി തുടങ്ങിയ 15

കൊല്ലം സായിയിലെ പെൺകുട്ടികളുടെ ആത്മഹത്യ, അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സാന്ദ്രയുടെ അമ്മ

കൊല്ലത്തെ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) ഹോസ്റ്റലിൽ രണ്ട് കായിക താരങ്ങൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്ഥാപന അധികൃതർക്കെതിരെ ഗുരുതര

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി

മൂന്നാം ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തിരുവല്ല മജിസ്ട്രേറ്റ് കോടതി തള്ളി. ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കുമെന്ന്

ഇത്തവണയും കേരളത്തിന് വേണ്ടി സന്തോഷ്‌ ട്രോഫി മത്സരത്തിൽ ബൂട്ടണിയാൻ കൂരാച്ചുണ്ട് സ്വദേശി വി.അർജുൻ

ദേശീയ സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ മത്സരങ്ങൾക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. പരിചയ സമ്പന്നരും പുതുമുഖങ്ങളും ഒത്തിണങ്ങിയ ടീമിൽ കൂരാച്ചുണ്ട് സ്വദേശി അർജുൻ

രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പണമായി ടോൾ നൽകുന്ന രീതി നിർത്തലാക്കുന്നു

രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പണമായി ടോൾ നൽകുന്ന രീതി നിർത്തലാക്കുന്നു. ഏപ്രിൽ ഒന്നു മുതൽ എല്ലാ ടോൾ പ്ലാസകളിലും ഡിജിറ്റൽ