കൊയിലാണ്ടിയില്‍ കുടുംബ കോടതി എപ്പോള്‍ യാഥാര്‍ത്ഥ്യമാകും?

കൊയിലാണ്ടി: ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കോഴിക്കോട് ജില്ലയിലെ മൂന്നാമത്തെ കുടുംബ കോടതി എവിടെ സ്ഥാപിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. നിലവില്‍ കോഴിക്കോടും വടകരയിലുമാണ് കുടുംബകോടതിയുളളത്. കൊയിലാണ്ടി ഉള്‍പ്പടെയുളള പ്രദേശങ്ങളിലെ കേസുകള്‍ വടകര കുടുംബകോടതിയിലാണ് ഫയല്‍ ചെയ്യുന്നത്. വടകര കുടുംബകോടതിയില്‍ രണ്ടായിരത്തോളം കേസുകളാണ് ഇപ്പോള്‍ തീര്‍പ്പാകാതെ കിടക്കുന്നത്. ഇതില്‍ അറുപത് ശതമാനം കേസുകള്‍ കൊയിലാണ്ടി താലൂക്ക് പരിധിയില്‍ നിന്നുളളതാണെന്ന് അഭിഭാഷകര്‍ പറയുന്നു.


കൊയിലാണ്ടിയില്‍ കുടുംബ കോടതി സ്ഥാപിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് ജില്ലാ ജഡ്ജിയില്‍ നിന്ന് ഹൈക്കോടതി തേടിയിട്ടുണ്ട്. ഹൈക്കോടതി പുതുതായി ജില്ലയില്‍ കുടുംബ കോടതി അനുവദിച്ചാലും സംസ്ഥാന സര്‍ക്കാര്‍ തസ്തിക അനുവദിച്ചു കൊണ്ട് ഉത്തരവിറക്കണം. ജഡ്ജിയും ശിരസ്താറുമടക്കം പതിനഞ്ചോളം ജീവനക്കാർ കുടുംബ കോടതിയ്ക്ക് വേണം. മറ്റ് കോടതിയിലെ നിലവിലുളള ജീവനക്കാരെ പുനര്‍വിന്യസിച്ചും കോടതി പ്രവര്‍ത്തനം തുടങ്ങാവുന്നതാണ്. നിലവില്‍ കുടുംബ കോടതിയുടെയും വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലിന്റെയും കേമ്പ് സിറ്റിംഗ് കൊയിലാണ്ടിയില്‍ നടക്കുന്നുണ്ട്. കുടുംബ കോടതി പെട്ടെന്ന് അനുവദിച്ചാല്‍ കോടതിയ്ക്കാവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുമെന്ന് കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.


കൊയിലാണ്ടിയില്‍ കുടുംബ കോടതി സ്ഥാപിക്കുന്നത് കക്ഷികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. വടകരയിലേക്കുളള യാത്രാ ചെലവ് കുറയും. കേസുകള്‍ വേഗത്തില്‍ തീര്‍പ്പക്കാനും കഴിയും.

Leave a Reply

Your email address will not be published.

Previous Story

വടകരയില്‍ പോരാട്ടം പ്രവചനാതീതമാകുന്നുവോ; ഭൂരിപക്ഷം ഒരു ലക്ഷം കടക്കുമെന്ന് യു.ഡി.എഫ്, കണക്ക് പിഴയ്ക്കില്ല ജയിക്കുമെന്ന് എല്‍.ഡി.എഫ്, അട്ടിമറി ലക്ഷ്യമിട്ട് പ്രഫുല്‍ കൃഷ്ണ

Next Story

പരസ്യപ്രചാരണം ഇന്ന് വൈകീട്ട് ആറ് വരെ മാത്രം; പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം: ജില്ലാ കലക്ടര്‍

Latest from Main News

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 21.08.25 *വ്യാഴം *പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 21.08.25 *വ്യാഴം *പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ ഷജിത്ത്സദാനന്ദൻ സർജറിവിഭാഗം ഡോ രാംലാൽ

ഇന്റർ ഗ്രേറ്റഡ് പ്രൊഫഷണൽ ഫോറം പേരാമ്പ്ര ചാപ്റ്റർ നൽകുന്ന വിദ്യാഭ്യാസപുരസ്കാരം പി.കെ അസീസ് മാസ്റ്റർക്ക്

പേരാമ്പ്ര : ഇന്റർ ഗ്രേറ്റഡ് പ്രൊഫഷണൽ ഫോറം പേരാമ്പ്ര ചാപ്റ്റർ നൽകുന്ന വിദ്യാഭ്യാസ പുരസ്കാരത്തിന് ആയഞ്ചേരി റഹ് മാനിയ ഹയർ സെക്കണ്ടറി

വിലങ്ങാട് ദുരന്തബാധിതർക്ക് ഉപജീവന നഷ്ടപരിഹാരം ഒൻപത് മാസം കൂടി നീട്ടി നൽകും

നാദാപുരം വിലങ്ങാട് ദുരന്ത ബാധിതർക്ക് വയനാട് ചൂരൽമലയിൽ അനുവദിച്ചതിന് സമാനമായ ഉപജീവന നഷ്ടപരിഹാരം ഒമ്പത് മാസത്തേക്ക് കൂടി നീട്ടി നൽകാൻ റവന്യൂ

തെരുവ് നായ അക്രമണത്തിന് എതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ ശ്രദ്ധക്ഷണിക്കൽ പ്രതിഷേധം

തിരുവനന്തപുരം : സംസ്ഥാനത്ത് രൂക്ഷമായ തെരുവ്നായ അക്രമണത്തിനെതിരെ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ (കോർവ) സംസ്ഥാന

സ്കൂൾ കുട്ടികൾക്ക് ഓണത്തിന് 4 കിലോ അരി വീതം നൽകും:മന്ത്രി വി ശിവൻകുട്ടി

  ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും