കൊയിലാണ്ടിയില്‍ കുടുംബ കോടതി എപ്പോള്‍ യാഥാര്‍ത്ഥ്യമാകും?

കൊയിലാണ്ടി: ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കോഴിക്കോട് ജില്ലയിലെ മൂന്നാമത്തെ കുടുംബ കോടതി എവിടെ സ്ഥാപിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. നിലവില്‍ കോഴിക്കോടും വടകരയിലുമാണ് കുടുംബകോടതിയുളളത്. കൊയിലാണ്ടി ഉള്‍പ്പടെയുളള പ്രദേശങ്ങളിലെ കേസുകള്‍ വടകര കുടുംബകോടതിയിലാണ് ഫയല്‍ ചെയ്യുന്നത്. വടകര കുടുംബകോടതിയില്‍ രണ്ടായിരത്തോളം കേസുകളാണ് ഇപ്പോള്‍ തീര്‍പ്പാകാതെ കിടക്കുന്നത്. ഇതില്‍ അറുപത് ശതമാനം കേസുകള്‍ കൊയിലാണ്ടി താലൂക്ക് പരിധിയില്‍ നിന്നുളളതാണെന്ന് അഭിഭാഷകര്‍ പറയുന്നു.


കൊയിലാണ്ടിയില്‍ കുടുംബ കോടതി സ്ഥാപിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് ജില്ലാ ജഡ്ജിയില്‍ നിന്ന് ഹൈക്കോടതി തേടിയിട്ടുണ്ട്. ഹൈക്കോടതി പുതുതായി ജില്ലയില്‍ കുടുംബ കോടതി അനുവദിച്ചാലും സംസ്ഥാന സര്‍ക്കാര്‍ തസ്തിക അനുവദിച്ചു കൊണ്ട് ഉത്തരവിറക്കണം. ജഡ്ജിയും ശിരസ്താറുമടക്കം പതിനഞ്ചോളം ജീവനക്കാർ കുടുംബ കോടതിയ്ക്ക് വേണം. മറ്റ് കോടതിയിലെ നിലവിലുളള ജീവനക്കാരെ പുനര്‍വിന്യസിച്ചും കോടതി പ്രവര്‍ത്തനം തുടങ്ങാവുന്നതാണ്. നിലവില്‍ കുടുംബ കോടതിയുടെയും വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലിന്റെയും കേമ്പ് സിറ്റിംഗ് കൊയിലാണ്ടിയില്‍ നടക്കുന്നുണ്ട്. കുടുംബ കോടതി പെട്ടെന്ന് അനുവദിച്ചാല്‍ കോടതിയ്ക്കാവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുമെന്ന് കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.


കൊയിലാണ്ടിയില്‍ കുടുംബ കോടതി സ്ഥാപിക്കുന്നത് കക്ഷികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. വടകരയിലേക്കുളള യാത്രാ ചെലവ് കുറയും. കേസുകള്‍ വേഗത്തില്‍ തീര്‍പ്പക്കാനും കഴിയും.

Leave a Reply

Your email address will not be published.

Previous Story

വടകരയില്‍ പോരാട്ടം പ്രവചനാതീതമാകുന്നുവോ; ഭൂരിപക്ഷം ഒരു ലക്ഷം കടക്കുമെന്ന് യു.ഡി.എഫ്, കണക്ക് പിഴയ്ക്കില്ല ജയിക്കുമെന്ന് എല്‍.ഡി.എഫ്, അട്ടിമറി ലക്ഷ്യമിട്ട് പ്രഫുല്‍ കൃഷ്ണ

Next Story

പരസ്യപ്രചാരണം ഇന്ന് വൈകീട്ട് ആറ് വരെ മാത്രം; പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം: ജില്ലാ കലക്ടര്‍

Latest from Main News

ജനവാസമേഖലകളിലിറങ്ങി മനുഷ്യജീവിതത്തിനും സ്വത്തിനും ഗുരുതര ഭീഷണിയാകുന്ന കാട്ടുപന്നികളെ നേരിടുന്നതിന് സംസ്ഥാന സർക്കാർ നടപടികൾ ശക്തമാക്കുന്നു

ജനവാസമേഖലകളിലിറങ്ങി മനുഷ്യജീവിതത്തിനും സ്വത്തിനും ഗുരുതര ഭീഷണിയാകുന്ന കാട്ടുപന്നികളെ നേരിടുന്നതിന് സംസ്ഥാന സർക്കാർ നടപടികൾ ശക്തമാക്കുന്നു. കാട്ടുപന്നികളെ വെടിവെച്ചോ നിയമപരമായ മറ്റ് മാർഗ്ഗങ്ങളിലൂടെയോ

ചെറുവണ്ണൂരിൽ മാധ്യമ പ്രവർത്തകനുമേൽ കയ്യേറ്റം; ഐആർഎംയുവിന്റെ ശക്തമായ പ്രതിഷേധം

  ഫറോക്ക്: ചെറുവണ്ണൂരിൽ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ 24 ന്യൂസ് ചാനലിന്റെ പ്രാദേശിക റിപ്പോർട്ടർ മുസമ്മിലിന് നേരെ ഉണ്ടായ കയ്യേറ്റത്തിൽ ഇന്ത്യൻ

കോഴിക്കോട് – പാലക്കാട് എക്സ്പ്രസ്സ് പ്രതിദിന സർവീസാക്കി

കോഴിക്കോട്- പാലക്കാട് ജങ്‌ഷൻ സ്പെഷ്യൽ എക്സ്പ്രസ് (06071), പാലക്കാട് ജങ്‌ഷൻ- കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ് (06031) ട്രെയിനുകൾ ഇനി ദിവസവും സർവീസ്

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 11.07.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 11.07.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.ഷമീർ വി.കെ 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.

ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞു നിധിയെ ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾക്ക് കൈമാറി

ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞു നിധിയെ ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾക്ക് കൈമാറി. ഒരിക്കൽ ഉപേക്ഷിച്ച കൈകളിൽ അവൾ മുറുകെപ്പിടിച്ചു.  മംഗളേശ്വറും രഞ്ജിതയും തങ്ങളുടെ