കുമാരസ്വാമി നരിക്കുനി റോഡിൽ ഹെറോയിനുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ. കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജിവ് ടിയും പാർട്ടിയും കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ കോഴിക്കോട് താലൂക്കിൽ കുരുവട്ടൂർ അംശം പുല്ലാളൂർ ദേശത്ത് കുമാരസ്വാമി നരിക്കുനി റോഡിൽ സ്ഥിതി ചെയ്യുന്ന നശ് അത്തുൽഇസ്ലാം ഹയർ സെക്കൻഡറി മദ്രസക്ക് സമീപം വെച്ചാണ് 29.950 ഗ്രാം ഹെറോയിനുമായി പശ്ചിമബംഗാൾ സ്വദേശിറഫീഖുൾ ആലം മകൻ കൽസർ അലി (വ :29/25) എന്നയാളെ പിടികൂടിയത്. എൻ.ഡി.പി.എസ് കേസെടുത്തു. സംഘത്തിൽ എ.ഇ.ഐ (ജി) ഉണ്ണികൃഷ്ണൻ പി, ജുബീഷ്, സി.ഇ.ഒമാരായ രസൂൺകുമാർ , ദീപക്, അഖിൽ, സി.ഇ.ഒ ഡി.വി.ആർ മനോജ് എന്നിവരും ഉണ്ടായിരുന്നു.
Latest from Local News
കൊയിലാണ്ടി: മൂടാടി ശ്രീ ഉരുപുണ്യ കാവ് ദുർഗ്ഗാ ഭഗവതീ ക്ഷേത്രത്തിലെ തുലാം വാവ് ബലിതർപ്പണത്തിന് അയ്യായിരത്തോളം ഭക്തജനങ്ങൾ തർപ്പണ കർമ്മം നടത്തി
കൊയിലാണ്ടി: തെയ്യം – തിറയാട്ടം കലാകാരനായ നടേരി കാവുംവട്ടം എടച്ചംപുറത്ത് ചെരിയോണ്ണി പെരുവണ്ണാൻ(96) അന്തരിച്ചു.നടേരി ആഴാവിൽ കരിയാത്തൻ ക്ഷേത്രം,മുതു വോട്ട് ക്ഷേത്രം,മരുതൂർ
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 21-10-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ
കൊയിലാണ്ടി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് വാർഷിക സമ്മേളനത്തോടനുബന്ധിച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി പോലീസ് സബ്
പയ്യോളി: എഴുത്തുകാരുടെ സ്വർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിൻടെ ഭാഗമായി പുരോഗമന കലാസാഹിത്യസംഘം കോട്ടക്കൽ “സർഗ്ഗ സ്പന്ദനം” മാഗസിൻ തയ്യാറാക്കി. കോട്ടക്കൽ വെളിച്ചം ഗ്രന്ഥാലയം,അറുവയിൽ ദാമോദരൻ