കുമാരസ്വാമി നരിക്കുനി റോഡിൽ ഹെറോയിനുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ. കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജിവ് ടിയും പാർട്ടിയും കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ കോഴിക്കോട് താലൂക്കിൽ കുരുവട്ടൂർ അംശം പുല്ലാളൂർ ദേശത്ത് കുമാരസ്വാമി നരിക്കുനി റോഡിൽ സ്ഥിതി ചെയ്യുന്ന നശ് അത്തുൽഇസ്ലാം ഹയർ സെക്കൻഡറി മദ്രസക്ക് സമീപം വെച്ചാണ് 29.950 ഗ്രാം ഹെറോയിനുമായി പശ്ചിമബംഗാൾ സ്വദേശിറഫീഖുൾ ആലം മകൻ കൽസർ അലി (വ :29/25) എന്നയാളെ പിടികൂടിയത്. എൻ.ഡി.പി.എസ് കേസെടുത്തു. സംഘത്തിൽ എ.ഇ.ഐ (ജി) ഉണ്ണികൃഷ്ണൻ പി, ജുബീഷ്, സി.ഇ.ഒമാരായ രസൂൺകുമാർ , ദീപക്, അഖിൽ, സി.ഇ.ഒ ഡി.വി.ആർ മനോജ് എന്നിവരും ഉണ്ടായിരുന്നു.
Latest from Local News
ഫാബു ഫാത്തിമക്ക് എംജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എഫ്.എ (അപ്ലൈഡ് ആർട്ട്) പരീക്ഷയിൽ ഒന്നാം റാങ്ക്. ഒറ്റക്കണ്ടം മേലേടത്ത് അബ്ദുല്‍ സലാമിൻ്റെ മകള്‍
അരിക്കുളം: കൂത്ത്, കൂടിയാട്ട കലാകാരനും രസാഭിനയ ചക്രവര്‍ത്തിയുമായ പത്മശ്രീ മാണി മാധവ ചാക്യാരുടെ സ്മരണ നിലനിര്‍ത്തന്‍ അരിക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍
കൊയിലാണ്ടി: വയനാട് പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയുടെ ഉപകേന്ദ്രം കൊയിലാണ്ടി നഗരസഭയിലെ നടേരി വലിയ മലയില്‍ സ്ഥാപിക്കുന്നതില്‍ ഒരു നടപടിയും മുന്നോട്ട് നീങ്ങിയില്ല.
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ വാർഡ് പതിനൊന്നിൽ പ്രവർത്തിക്കുന്ന സമം കറിപ്പൊടി യൂണിറ്റിനകത്ത് മഴവെള്ളം കയറി ലക്ഷങ്ങളുടെ നാശ നഷ്ടം. പെരുവണ്ണാമൂഴി റോഡിൽ
കൊളത്തൂർ : കൊളത്തൂർ എസ് ജി എം ജി എച്ച് എസ് എസ്സിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ മാത്തമാറ്റിക്സ് വിഷയത്തിൽ സീനിയർ തസ്തികയിലുള്ള