സ്‌കൂള്‍ തുറക്കും മുമ്പ് അടുത്ത അധ്യയന വര്‍ഷത്തിനായി യൂണിഫോം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂള്‍ തുറക്കും മുമ്പ് അടുത്ത അധ്യയന വര്‍ഷത്തിനായി യൂണിഫോം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഇതിനായി ഒന്നുമുതല്‍ എട്ടുവരെയുള്ള 13.16 ലക്ഷം കുട്ടികള്‍ക്ക് 600 രൂപ വീതം നല്‍കുന്നതിന് 79.01 കോടി രൂപ അനുവദിച്ചതായി അദ്ദേഹം വ്യക്തമാക്കി.

യൂണിഫോം വിതരണം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലെ സൗജന്യ യൂണിഫോം പദ്ധതിയും സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയും എന്നിങ്ങനെ രണ്ട് ഘടകങ്ങളിലായാണ് നടപ്പാക്കുന്നത്. എല്‍പി, യുപി സര്‍ക്കാര്‍ സ്‌കൂളുകളിലും ഒന്നുമുതല്‍ നാലുവരെയുള്ള എയ്ഡഡ് എല്‍പി സ്‌കൂളുകളിലും കൈത്തറി വകുപ്പിന്റെ മുഖേന കൈത്തറി യൂണിഫോം വിതരണം ചെയ്യുന്നുണ്ട്. സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച പകല്‍ 11.30ന് കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഇരിങ്ങൽ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നവീകരിച്ച വളം ഡിപ്പോയും, കാർഷിക അനുബന്ധ ഉപകരണങ്ങളുടെ ഷോറൂം ഉദ്ഘാടനം ചെയ്തു

Next Story

ഇരിങ്ങൽ സർവ്വീസ് സഹകരണ ബാങ്ക് നവീകരിച്ച വളം ഡിപ്പോ ഉദ്ഘാടനം ചെയ്തു

Latest from Main News

ശ്രീനാരായണഗുരു സാഹോദര്യ പുരസ്കാരം കാന്തപുരത്തിന്

സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്റെ ശ്രീനാരായണഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്ക്. 100000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ്

സ്വകാര്യ ബസ് പണിമുടക്കിയാൽ കെ എസ് ആർ ടി സിയെ നിരത്തിലിറക്കി നേരിടുമെന്ന് ഗതാഗത മന്ത്രി

സ്വകാര്യ ബസ് പണിമുടക്കിയാൽ കെ എസ് ആർ ടി സിയെ നിരത്തിലിറക്കി നേരിടുമെന്ന് ഗതാഗത മന്ത്രി. ബസ്സുടമകളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ

ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട റമീസീന്റെ മാതാപിതാക്കള്‍ പിടിയില്‍

കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട റമീസീന്റെ മാതാപിതാക്കള്‍ പിടിയില്‍. തമിഴ്‌നാട്ടിലെ സേലത്തെ ലോഡ്ജില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.  നേരത്തെ കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരുന്നു.