താമരശ്ശേരിയിൽ വീണ്ടും ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണം

 

താമരശ്ശേരി: താമരശ്ശേരിയിൽ വീണ്ടും ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണം. വീടുകളും, കടയും ആക്രമിത്തിനിരയാക്കി. ഒരാൾക്ക് വെട്ടേറ്റു. താമരശ്ശേരി തെക്കേ കുടുക്കിൽ മാജിദിൻ്റെ വീട്ടിലും, കയ്യേലിക്കുന്നുമ്മൽ ജലീലിൻ്റെ വീട്ടിലുമാണ് ആക്രമം നടത്തിയത് . തടയാന്‍ വന്ന കുടുക്കിൽ ഉമ്മരത്തെ വ്യാപാരിയായ കൂടത്തായി പുവ്വോട്ടിൽ നവാസിന് കടയിൽ വെച്ച് അക്രമികളുടെ വെട്ടേറ്റു.

മാസങ്ങള്‍ക്ക് മുമ്പ് താമരശ്ശേരി അമ്പലമുക്കിൽ നടന്ന വെടിവെപ്പിലും വീട് ആക്രമണത്തിലും പ്രതിയായ അയ്യൂബും സംഘവുമാണ് അക്രമണത്തിന് പിന്നിൽ. പ്രതികള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇടക്കിടെ താമരശ്ശേരിയിൽ ലഹരി മാഫിയ സംഘങ്ങളുടെ അക്രമണം നടക്കുന്നതിൽ ജനങ്ങള്‍ രോഷാകുലരാണ്.

അതേസമയം ക്രമണത്തിൽ വ്യാപാരിക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതികൾക്കായി അന്വേഷം ഊർജിതമാക്കി.സംഭവത്തിൽ മൂന്നു വാഹനങ്ങൾ പോലീസ് പിടികൂടി. ആക്രമിസംഘം സഞ്ചരിച്ച ഒരു ജീപ്പും, ഒരു ബൊളറോയും, ഒരു സ്കൂട്ടറുമാണ് കസ്റ്റഡിയിൽ എടുത്തത്, മൂന്നു വാഹനങ്ങളും റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.

സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചു. ആക്രമികള്‍ക്കായി  തിരച്ചില്‍ തുടരുകയാണ്.  അമ്പലമുക്ക് ലഹരി മാഫിയാ ആക്രമ കേസിലെ പ്രതികളായ ‘അയ്യൂബ്, ഫിറോസ്, ഫസൽ എന്ന കണ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമം. താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പ്രദേശത്ത് നിന്ന് ആക്രമി സംഘത്തിന്‍റെ സ്കൂട്ടറും കത്തിയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമി സംഘ തലവന്‍ അയ്യൂബിനെ കാപ്പ ചുമത്തി നാടുകടത്താന്‍ ഉത്തരവായതാണ്. ഇതിനിടെയാണ് ഇങ്ങനെയൊരു ആക്രമണം.

Leave a Reply

Your email address will not be published.

Previous Story

എൽഡിഎഫ്‌ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി മുഖ്യമന്ത്രിയും നേതാക്കളും ഇന്ന്‌ ജില്ലയിൽ

Next Story

കേരള ബാങ്കില്‍ ക്ലര്‍ക്ക്/കാഷ്യര്‍, ഓഫിസ് അറ്റന്‍ഡന്റ് തസ്തികകളിലായി 479 ഒഴിവുകളിലേക്ക് പി.എസ്.സി അപേക്ഷകള്‍ ക്ഷണിച്ചു

Latest from Main News

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 07.08.25 *വ്യാഴം *പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 07.08.25 *വ്യാഴം *പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ 1.ജനറൽമെഡിസിൻ ഡോ.ജയചന്ദ്രൻ 2സർജറിവിഭാഗം ഡോ രാംലാൽ 3ഓർത്തോവിഭാഗം

താമര ഇതളിൽ നിന്ന് ആരോഗ്യപാനീയം – മലബാർ ബൊട്ടാണിക്കൽ ഗാർഡന്റെ വലിയ കണ്ടെത്തൽ

കോഴിക്കോട് : കോഴിക്കോട് ഒളവണ്ണയിലെ മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസ് (എംബിജിഐപിഎസ്) ശാസ്ത്രജ്ഞർ കഫീൻ രഹിതമായ

മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ തിരിതെളിയും

മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ തിരിതെളിയും ഡെലിഗേറ്റ് കിറ്റ് ഉദ്ഘാടനം ഇന്ന്  നടി ആര്യ സലീം ആദ്യ ഡെലിഗേറ്റാവും കേരള സംസ്ഥാന

മാധ്യമങ്ങളുടെ സ്വാതന്ത്ര്യം കേരളത്തിന്റെ അടയാളം – പരമാവധി പിന്തുണ നൽകും: ധനമന്ത്രി

തിരുവനന്തപുരം : മാധ്യമങ്ങൾ സ്വതന്ത്രവും ശക്തവുമായി നിലനിൽക്കണമെന്ന് സർക്കാർ ആഗ്രഹിക്കുന്നുവെന്നും അതിന് പരമാവധി പിന്തുണ നൽകുമെന്നും ധനമന്ത്രി കെ. എൻ. ബാലഗോപാൽ

കോഴിക്കോട് ബിരിയാണി നല്‍കാന്‍ വൈകിയതിന് ഹോട്ടലുടമയെ മര്‍ദിച്ചതായി പരാതി

കോഴിക്കോട് ബിരിയാണി നല്‍കാന്‍ വൈകിയതിന് ഹോട്ടലുടമയെ മര്‍ദിച്ചതായി പരാതി. ചേളന്നൂര്‍ ദേവദാനി ഹോട്ടല്‍ ഉടമ രമേശിനെയാണ് ആക്രമിച്ചത്. ഹെല്‍മെറ്റ് കൊണ്ട് അടിയേറ്റ