കേരള ബാങ്കില്‍ ക്ലര്‍ക്ക്/കാഷ്യര്‍, ഓഫിസ് അറ്റന്‍ഡന്റ് തസ്തികകളിലായി 479 ഒഴിവുകളിലേക്ക് പി.എസ്.സി അപേക്ഷകള്‍ ക്ഷണിച്ചു

 

കേരള ബാങ്കില്‍ (കേരള സ്റ്റേറ്റ് കോ-ഓപറേറ്റിവ് ബാങ്ക് ലിമിറ്റഡ്) ക്ലര്‍ക്ക്/കാഷ്യര്‍, ഓഫിസ് അറ്റന്‍ഡന്റ് തസ്തികകളിലായി 479 ഒഴിവുകളിലേക്ക് പി.എസ്.സി അപേക്ഷകള്‍ ക്ഷണിച്ചു (കാറ്റഗറി നമ്പര്‍ 63/2024 മുതല്‍ 66/2024 വരെ). ജനറല്‍ വിഭാഗത്തിലും സൊസൈറ്റി വിഭാഗത്തിലുമാണ് ഒഴിവുകള്‍. ക്ലര്‍ക്ക്/കാഷ്യര്‍: ജനറല്‍ വിഭാഗം-ഒഴിവുകള്‍ 115, ശമ്പളം 20,280-54,720 രൂപ. നേരിട്ടുള്ള നിയമനം. യോഗ്യതകള്‍: കോമേഴ്‌സ് ബിരുദം അല്ലെങ്കില്‍ കോ ഓപ്പറേഷന്‍ പ്രത്യേക വിഷയമായി ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ ബിരുദവും സഹകരണത്തിലും ബിസിനസ് മാനേജ്‌മെന്റിലുമുള്ള ഹയര്‍ ഡിപ്ലോമയും (എച്ച്.ഡി.സി/എച്ച്.ഡി.സി.എം ആന്‍ഡ് ബി.എം/എച്ച്.ഡി.സി.എം/ജെ.ഡി.സി ) അല്ലെങ്കില്‍ ബി.എസ്‌സി കോ ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ് ബിരുദം. പ്രായം: 18-40 വയസ്. നിയമാനുസൃത വയസിളവുണ്ട്.


സൊസൈറ്റി വിഭാഗത്തില്‍ 115 ഒഴിവുകളുണ്ട്്. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡില്‍ അഫിലിയേറ്റ് ചെയ്ത മെംബര്‍ സൊസൈറ്റികളില്‍ സ്ഥിരജോലിയുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ക്കാണ് അവസരം. പ്രായം: 18-50 വയസ്. അപേക്ഷിക്കുമ്പോള്‍ സര്‍വിസ് സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം.
ഓഫിസ് അറ്റന്‍ഡന്റ്: ജനറല്‍ വിഭാഗത്തില്‍ 125 ഒഴിവുകള്‍. ശമ്പളം 16,500-44,050 രൂപ. നേരിട്ടുള്ള നിയമനം.യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം. ബിരുദധാരികള്‍ അപേക്ഷിക്കേണ്ടതില്ല. പ്രായം: 18-40 വയസ് . നിയമാനുസൃത വയസിളവുണ്ട്.


സൊസൈറ്റി വിഭാഗത്തില്‍ 124 ഒഴിവുകള്‍ . കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡില്‍ അഫിലിയേറ്റ് ചെയ്ത മെംബര്‍ സൊസൈറ്റികളിലെ മുഴുവന്‍ സമയ കണ്ടിജന്റ് ജീവനക്കാര്‍ക്കാണ് അവസരം. പ്രായപരിധി 18-50 വയസ് . മൂന്നുവര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്തവരാകണം.  ഓണ്‍ലൈനായി മേയ് 15 വരെ അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.keralapsc.gov.in/notifications ലിങ്കില്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published.

Previous Story

താമരശ്ശേരിയിൽ വീണ്ടും ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണം

Next Story

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി അറിയിച്ചു

Latest from Main News

കളമശ്ശേരിയിൽ ജ്വല്ലറിയിൽ പെപ്പർ സ്പ്രേ അടിച്ച് മോഷണം നടത്തിയ സഹോദരങ്ങൾ പിടിയിൽ

സിനിമാ സ്റ്റൈലിൽ കളമശ്ശേരിയിൽ ജ്വല്ലറിയിൽ പെപ്പർ സ്പ്രേ അടിച്ച് മോഷണം നടത്തിയ സഹോദരങ്ങളായ മലപ്പുറം സ്വദേശികളായ തോമസ്, മാത്യു എന്നിവർ പിടിയിൽ.

ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ ലൈസൻസ് റദ്ദാകും

കേന്ദ്ര സർക്കാറിൻ്റെ പുതുക്കിയ മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരം, ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ ഡ്രൈവിംഗ് ലൈസൻസ്

പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയ്ക്ക് കാരണം മകളുടെ ഭർത്താവ് എന്ന് റിപ്പോർട്ട്

പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയ്ക്ക് കാരണം മകളുടെ ഭർത്താവെന്ന് റിപ്പോർട്ട്. മകൾക്ക് 200 പവൻ സ്വർണം സ്ത്രീധനമായി നൽകിയിട്ടും അത് മതിയാകില്ലെന്ന്

ദുബായിൽ നിന്നും കേരളത്തിലേക്കുള്ള ഒരേ ഒരു സർവീസ് എയർ ഇന്ത്യ സർവീസ് നിർത്തലാക്കുന്നു

ദുബായിൽ നിന്നും കേരളത്തിലേക്കുള്ള ഒരേ ഒരു സർവീസ് എയർ ഇന്ത്യ സർവീസ് നിർത്തലാക്കുന്നു. കൊച്ചി – ദുബായ് റൂട്ടിലെ സർവീസ് മാർച്ച്