വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും ലഹരി വ്യാപനത്തിനുമെതിരെ കാവുന്തറ യുപി സ്കൂളിന്റെ നേതൃത്വത്തിൽ ബഹുജന നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥികൾ, സ്കൗട്ട് ഗൈഡ് അംഗങ്ങൾ, രക്ഷിതാക്കൾ, സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രവർത്തകർ തുടങ്ങി മുറുകണക്കിന് ആളുകൾ പങ്കെടുത്തു. സ്കൂളിൽ നിന്നും ആരംഭിച്ച് പള്ളിയത്ത് കുനിയിൽ സമാപിച്ച നൈറ്റ് മാർച്ച് നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ.ഷൈമ ഫ്ലാഗ് ഓഫ് ചെയ്തു. പേരാമ്പ്ര പോലീസ് സബ് ഇൻസ്പെക്ടർ സി.രാജീവൻ ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് എക്സൈസ് ഇൻസ്പെക്ടർ സി മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡണ്ട് വി കെ റാഷിദ് അധ്യക്ഷം വഹിച്ചു.
പ്രധാനധ്യാപിക കെ കെ പ്രസീത, സ്കൂൾ മാനേജർ എം ഉണ്ണികൃഷ്ണൻ നായർ, ടി പത്മനാഭൻ, എ കെ സുരേഷ് ബാബു, ഫാത്തിമ ഷാനവാസ്, എം സത്യനാഥൻ, കെ ടി സുലേഖ, എം സജു, ടി നിസാർ, എസ് എൽ കിഷോർകുമാർ, സത്യൻ കുളിയാപൊയിൽ,വി.പി. സുനിൽ, കെ ടി കെ റഷീദ്, രേഷ്മ ബി, രാഹുൽ കോതേരി എന്നിവർ നേതൃത്വം നൽകി. കുട്ടികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ സംഗീത ശിൽപവും, ലഹരി വിരുദ്ധ പ്രതിജ്ഞയും പരിപാടിയുടെ ഭാഗമായി നടന്നു.
Latest from Local News
കൊയിലാണ്ടി നഗരസഭ ഭരണം യുഡിഎഫ് പിടിച്ചെടുക്കുമെന്ന് കോൺഗ്രസ് നേതാവ് വി.ടി ബാലറാം. കൊയിലാണ്ടി നഗരസഭയില മുത്താമ്പിയിൽ യു ഡി എഫ് പ്രചരണത്തിന്ന്
കോഴിക്കോട് ഗവ. മെഡിക്കൽകോളേജ് 03-12-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ
കൊടുവള്ളി:പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ ഉയർത്തിക്കാട്ടുന്ന 85 വിദ്യാലയങ്ങളുടെ ലിസ്റ്റിൽ ജിഎച്ച്എസ്എസ് കൊടുവള്ളിയും ഇടം നേടി. കേരള ഗവൺമെന്റിന്റെ കീഴിലുള്ള കൈറ്റ് ന്റെ
കൊടുവള്ളി: മുത്തമ്പലം പട്ടേരിക്കരോട്ട് ഗോപി(56) അന്തരിച്ചു. ആഭരണ നിർമാണ തൊഴിലാളിയായിരുന്നു. ഭാര്യ: പ്രീജ. മക്കൾ: പി.കെ.അരുൺ (കൊടുവള്ളി പ്ലൈ സ്റ്റോർ ഉടമ),
കാപ്പാട് : വെങ്ങളം കെ.ടി. ഹൗസിൽ താമസിക്കും മുതിരക്കാലയിൽ മുഹമ്മദ് (80) അന്തരിച്ചു. ഭാര്യ: പരേതയായ പയ്യാടി മീത്തൽ സുലൈഖ മക്കൾ







