ലഹരിക്കെതിരെ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ക്യാമ്പയിനുമായി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍

കൊയിലാണ്ടി: ഉന്നത വിദ്യാഭ്യാസ വകുപ്പ്, നാഷ്ണല്‍ സര്‍വ്വീസ് സ്‌കീം സംസ്ഥാന കാര്യാലയം സംയുക്തമായി നടത്തുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ക്യാമ്പയിന് കൊയിലാണ്ടി മേഖലയില്‍ തുടക്കമായി. കോഴിക്കോട് ജില്ല എന്‍ എന്‍ എസ് ആസാദ് സേനയുടെ നേതൃത്വത്തില്‍ പയ്യോളി എ വി എ എച്ച് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് , കോഴിക്കോട് പ്രൊവിഡന്‍സ് വിമന്‍സ് കോളേജ്, മേപ്പയൂര്‍ സലഫി കോളേജ് ഓഫ് ടീച്ചര്‍ എഡുകേഷന്‍, മൂടാടി മലബാര്‍ കോളേജ്, ഇലാഹിയ കോളേജ് കൊയിലാണ്ടി എസ് എന്‍ ഡി പി കോളേജ്, മുചുകുന്ന് എസ് എ ആര്‍ ബി ടി എം ഗവ. കോളേജ് എന്നീ കോളേജുകളിലെ എന്‍ എസ് എസ് യൂണിറ്റുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന എന്‍ എസ് എസ് ന്റെ നേതൃത്വത്തില്‍ മയക്കുമരുന്നിനെതിരെയും യുവജനങ്ങള്‍ക്കിടയിലെ അക്രമവാസനക്കെതിരെയും വിദ്യാര്‍ത്ഥികളിലൂടെ പൊതു സമൂഹത്തെ സജ്ജരാക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന ജന ജാഗ്രതാ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് കൊയിലാണ്ടി ടൗണില്‍ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. ക്യാംപെയിനിന്റെ ഭാഗമായി മനുഷ്യ ചങ്ങല, തെരുവുനാടകം, ഫ്‌ലാഷ് മോബ്, ലഹരി വിരുദ്ധ റാലി, ലഹരി വിരുദ്ധ പ്രതിജ്ഞ, എന്നിവ നടത്തി. ‘സംസ്ഥാന എന്‍ എസ് എസ് ഓഫീസര്‍ ഡോ. ആര്‍.എന്‍ അന്‍സര്‍ ഉത്ഘാടനം ചെയ്തു.കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു,വാര്‍ഡ് കൗണ്‍സിലര്‍ എ.അസീസ് , എന്‍ എസ് എസ് റീജിയണല്‍ കോര്‍ഡിനേറ്റര്‍ എസ്.ശ്രീജിത്ത് ,ജില്ലാ കോര്‍ഡിനേറ്റര്‍ ഫസില്‍ അഹമ്മദ്,എന്‍ എസ് എസ് ആസാദ് സേന ജില്ല കോര്‍ഡിനേറ്റര്‍ ലിജോ ജോസഫ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി. ഫാതിമത്ത് മാഷിത ,സംസ്ഥാന റിസോഴ്‌സ് പേഴ്‌സണ്‍സ് ഡോ.സംഗീത കൈമള്‍,കെ.ഷാജി ,ബി.കെ.സിനു, പ്രോഗ്രാം ഓഫീസര്‍മാരായ ടി.എ.രജിന , വി.റാഷിന ,റിന്‍ഷിത് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

ക്ഷേത്രാങ്കണത്തിൽ ഇഫ്താർ വിരുന്ന്

Next Story

ഫാര്‍മസിസ്റ്റ് പണിമുടക്ക് വിജയിപ്പിക്കും-കെപിപിഎ

Latest from Local News

കെ.എസ്.എസ്.പി.എ. ചേമഞ്ചേരി മണ്ഡലം സമ്മേളനം ഡി.സി.സി. പ്രസിഡന്റ് അഡ്വ.കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു

കെ.എസ്.എസ്.പി.എ. ചേമഞ്ചേരി മണ്ഡലം സമ്മേളനം ഡി.സി.സി. പ്രസിഡന്റ് അഡ്വ.കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. സ്വാഗതസം ചെയർമാൻ അനിൽ പാണലിൽ അധ്യക്ഷനായി. മെഡിക്കൽ

സഹകരണ സംഘങ്ങളുടെ ഇടപെടല്‍ കാര്‍ഷിക മേഖലയില്‍ മുന്നേറ്റം സൃഷ്ടിക്കും

  കേരളത്തിന്റെ ഗ്രാമീണ മേഖലയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും ഉന്നമനത്തിനും സഹകരണ സംഘങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് മുന്‍ എം.പി എം.വി.ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

ദുരന്തമുഖത്ത് വേദന പേറുന്നവരെ ചേർത്തുപിടിക്കാനും ആശ്വാസമരുളാനും സദാ സജ്ജരാണെന്ന സന്ദേശമാണ് ഷീ ഗാർഡ് സമൂഹത്തിന് നൽകുന്നതെന്നും ഈ ഉദ്യമം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അഡ്വ.പി.എം.എ സലാം

പേരാമ്പ്ര: ദുരന്തമുഖത്ത് വേദന പേറുന്നവരെ ചേർത്തുപിടിക്കാനും ആശ്വാസമരുളാനും സദാ സജ്ജരാണെന്ന സന്ദേശമാണ് ഷീ ഗാർഡ് സമൂഹത്തിന് നൽകുന്നതെന്നും ഈ ഉദ്യമം കാലഘട്ടത്തിന്റെ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 20-10-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 20-10-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം 2 സർജറി വിഭാഗം 3. ഓർത്തോവിഭാഗം 4.കാർഡിയോളജി