ലോക്സഭാതിരഞ്ഞെടുപ്പ് 2024 അവലോകനം ; ഇടുക്കി ജില്ല ആർക്കൊപ്പം?

 

കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിൽ ഒന്നാണ് ഇടുക്കി ലോക്സഭാ മണ്ഡലം. എറണാകുളം ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളും ഇടുക്കി ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലവും ഇടുക്കി ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്നു.  മൂവാറ്റുപുഴ, കോതമംഗലം, ദേവികുളം, ഉടുമ്പൻചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നീ നിയമസഭാ മണ്ഡലങ്ങൾ ഇടുക്കി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. ആദ്യം കമ്മ്യൂണിസ്റ്റുകാരെയും, പിന്നീട് കോണ്‍ഗ്രസുകാരെയും ഇടക്കാലത്ത് കേരളാ കോണ്‍ഗ്രസുകാരെയും വിജയിപ്പിച്ച മണ്ഡലം.

ഇത്തവണ ഇടുക്കി മണ്ഡലം ആർക്കൊപ്പം?

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഡീന്‍ കുര്യാക്കോസ് 1,71,053 വോട്ടിന് വിജയിച്ച മണ്ഡലമാണിത്. ഇത്തവണ ഡീന്‍ കുര്യാക്കോസും,2014ല്‍ വിജയിച്ച ഇടത് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജും തമ്മിലാണ് മത്സരം.
2019ലെ ഫലം
ഡീന്‍ കുര്യാക്കോസ്(കോണ്‍)ലഭിച്ച വോട്ട് 4,98,493 (ഭൂരിപക്ഷം-1,71,053)
ജോയ്‌സ് ജോര്‍ജ്(എല്‍.ഡി.എഫ്) 3,27,440
ബിജു കൃഷ്ണന്‍(എന്‍.ഡി.എ) 78,648

2024ലെ പോരാളികള്‍
ഡീന്‍ കുര്യാക്കോസ് (കോണ്‍)
ജോയ്‌സ് ജോര്‍ജ് (എ്ല്‍.ഡി.എഫ്)
സംഗീത വിശ്വനാഥന്‍ (ബി.ഡി.ജെ.എസ്)
മുന്‍ എം.പിമാര്‍
1967-പി.കെ.വാസുദേവന്‍ നായര്‍ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി)
1971-എം.എം.ജോസഫ് (കേരളാ കോണ്‍ഗ്രസ്)
1977-സി.എം.സ്റ്റീഫന്‍ (കോണ്‍)
1980-എം.എം.ലോറന്‍സ് (സി.പി.എം)
1984-പി.ജെ.കുര്യന്‍ (കോണ്‍)
1989,91-പാലാ കെ.എം.മാത്യു (കോണ്‍)
1996-എ.സി.ജോസ് (കോണ്‍)
1999,2004-കെ.ഫ്രാന്‍സിസ് ജോര്‍ജ് (കേരള കോണ്‍)
2001-പി.ടി.തോമസ്(കോണ്‍)
2014-അഡ്വ.ജോയ്‌സ് ജോര്‍ജ് (എല്‍.ഡി.എഫ്)
2019-ഡീന്‍ കുര്യാക്കോസ് (കോണ്‍)
സാധ്യതകള്‍
ഡീന്‍ കുര്യാക്കോസ്-യുവ പാര്‍ലമെന്റേറിയന്‍,സിറ്റിംഗ് എം.പി, കഴിഞ്ഞ തവണത്തെ മികച്ച ഭൂരിപക്ഷം
ജോയ്‌സ് ജോര്‍ജ്-മലയോര മേഖലയിലെ സ്വാധീനം, മുന്‍ എം.പി, ശക്തമായ ഇടതുപക്ഷ പിന്തുണ
സംഗീത വിശ്വനാഥന്‍-2021ല്‍ ഇടുക്കി നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ,സുപരിചിത, മോഡിയുടെ വികസന മുന്നേറ്റം  മണ്ഡലത്തില്‍ പ്രതിഫലിക്കുമെന്ന ഉറച്ച വിശ്വാസം.

Leave a Reply

Your email address will not be published.

Previous Story

ലോക്സഭാ തിരഞ്ഞെടുപ്പ് 2024 അവലോകനം; ചാലക്കുടി ആർക്കൊപ്പം??

Next Story

കളി ആട്ടം സല്ലാപവേദിയിൽ ജയപ്രകാശ് കുളൂരും വിജയകുമാർ ബ്ലാത്തൂരും കുട്ടികളുമായി നാടകാനുഭവങ്ങൾ പങ്കുവെച്ചു

Latest from Main News

തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയിലെ പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള സംവരണ വാര്‍ഡുകളൾ

കേരള പഞ്ചായത്ത് രാജ് ആക്ട് 153 (4) (ഡി) വകുപ്പ് പ്രകാരം 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍,

മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിൽ നിയമനം

കോഴിക്കോട് മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. പ്ലംബിംഗ്, ഇലക്ട്രിക്കൽ, വെൽഡിംഗ്, ഇൻഡസ്ട്രിയൽ, കാർപെന്റിംഗ്, പെയിന്റിംഗ്, അലൂമിനിയം ഫാബ്രിക്കേഷൻ, കൺസ്ട്രക്ഷൻ

പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍: ഹെൽപ് ഡെസ്ക് ആരംഭിച്ചു

പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലെയും കൃത്യമായ വിവരങ്ങൾ, വിശദീകരണങ്ങൾ, സഹായം എന്നിവ പൊതുജനങ്ങൾക്ക് നൽകുന്നതിനായി ജില്ലാ

മാവേലിയിലും മലബാറിലും ഗോവിന്ദച്ചാമിമാരുടെ അഴിഞ്ഞാട്ടത്തിന് കുറവൊന്നുമില്ല: വാതില്‍പ്പടിയിലെ ഉറക്കം, ശുചിമുറിയില്‍ കയറി മദ്യപാനവും, പുകവലിയും, ഒപ്പം കളവും

കൊയിലാണ്ടി: മംഗളൂരില്‍ നിന്ന് യാത്ര തുടങ്ങുന്ന മാവേലി എക്‌സ്പ്രസ്സിലും മലബാര്‍ എക്‌സ്പ്രസ്സിലും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ മദ്യപാനികളുടെയും മോഷ്ടാക്കളുടെയും ശല്യമേറുന്നു. ഇത്

സപ്ലൈകോയുടെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ പദ്ധതികൾ പ്രാബല്യത്തിൽ വന്നു

സപ്ലൈകോയുടെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ പദ്ധതികൾ പ്രാബല്യത്തിൽ വന്നു. എല്ലാ നിയോജകമണ്ഡലങ്ങളിലും സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ നവംബർ ഒന്നു മുതൽ