സെറിബ്രല്‍ പാള്‍സിയെ ഇച്ഛാശക്തി കൊണ്ട് നേരിട്ടു,ശാരിക സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വിജയിയായി

കൊയിലാണ്ടി: പരിമിതികളെ ഇച്ഛാശക്തി കൊണ്ട് നേരീട്ട് കീഴരിയൂര്‍ സ്വദേശി എ.കെ.ശാരിക സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 922 റാങ്ക് കരസ്ഥമാക്കി.സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ചും ഇന്ത്യന്‍ സിവില്‍ സര്‍വീസിലെത്തുകയെന്നത് ശാരികയുടെ ജീവിതാഭിലാഷമായിരുന്നു. കീഴരിയൂര്‍ എരമ്മന്‍ കണ്ടി ശശിയുടെയും രാഗിയുടെയും മകളാണ് ശാരിക.ജന്മനാ സെറിബ്രല്‍ പാള്‍സി രോഗബാധിതയായ ശാരിക വീല്‍ചെയറിലിരുന്നാണ് ഈ സ്വപ്നനേട്ടം സ്വന്തമാക്കിയത്.ശാരികയുടെ ഈ നേട്ടം നാടിന്റെ അഭിമാനമാകുകയാണ്. കീഴരിയൂര്‍ കണ്ണോത്ത് യൂ.പി സ്‌കൂളിളിലായിരുന്നു ശാരിരയുടെ ഫ്രാഥമിക വിദ്യാഭ്യാസം.ജന്മനാ സെറിബ്രല്‍ പള്‍സിയെന്ന രോഗത്തിനടിമപ്പെട്ട ശാരികയ്ക്ക് ഇടത് കൈയുടെ മൂന്ന് കൈ വിരലുകള്‍ മാത്രമേ സ്വന്തമായി ചലിപ്പിക്കാനാന്‍ കഴിയുമായിരുന്നുളളു.എന്നിട്ടും പരസഹായമില്ലാതെയാണ് ഐ.എ.എസ് എന്ന ഗൗരവമേറിയ പരീക്ഷ എഴുതിയതും വിജിയിച്ചതും. ഒരുപാട് പരിമിതികളെ അതിജീച്ചാണ് ശാരിക സിവില്‍ സര്‍വീസ് പരീക്ഷയില്‍ 922 റാങ്ക് കരസ്ഥമാക്കിയത്.


2024-ലെ സിവില്‍ സര്‍വീസ് മെയിന്‍സ് പരീക്ഷ പാസായതിനെ തുടര്‍ന്ന് ജനുവരി 30-ന് ഡല്‍ഹിയില്‍ നടന്ന ഇന്റര്‍വ്യൂവില്‍ ശാരിക മികവ് തെളിയിച്ചു.ഇന്‍ര്‍വ്യുവില്‍ പങ്കെടുത്ത ശാരിക തികഞ്ഞ ആത്മ വിശ്വാസത്തിലായിരുന്നു.
സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി ഓണ്‍ലൈനായും, നേരിട്ടുമായിരുന്നു പരിശീലനം.ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം നല്‍കാന്‍ അബ്‌സൊല്യൂട്ട് ഐ.എ.എസ് അക്കാദമിയുടെ സ്ഥാപകനും എഴുത്തുകാരനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഡോ. ജോബിന്‍ എസ്.കൊട്ടാരം ആരംഭിച്ച ‘പ്രൊജക്റ്റ് ചിത്രശലഭം’ എന്ന പരിശീലനപദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതാണ് ശാരികയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. തിരുവനന്തപുരത്തെ കേന്ദ്രത്തില്‍ നേരിട്ടും ഓമ്# ലൈന്‍ ആയിട്ടുമായിരുന്നു പരിശീലനം. ഭിന്നശേഷിക്കാരായ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനാണ് മൂന്നുവര്‍ഷം മുന്‍പ് ഡോ. ജോബിന്‍ എസ്. കൊട്ടാരം ‘പ്രൊജക്റ്റ് ചിത്രശലഭം’ ആരംഭിച്ചത്.
ഒന്ന് മുതല്‍ ഏഴു വരെ കീഴരിയൂര്‍ കണ്ണോത്ത് യു. പി. സ്‌കൂളിലാണ് ശാരിക പഠിച്ചത്.എട്ട് മുതല്‍ പ്ലസ് ടു വരെ മേപ്പയ്യൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍.പിന്നീട് കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്തു.ഐ.എ.എസ് ശാരികയുടെ സ്വപ്‌നമായിരുന്നു. അതാണ് ഇപ്പോള്‍ പൂവണിഞ്ഞത്.


തന്റെ സിവില്‍ സര്‍വ്വീസ് പ്രവേശന വിജയത്തിന് പിന്നില്‍ ഒരു നിഴലായി പ്രവര്‍ത്തിച്ചത് അമ്മയാണെന്ന് ശാരിക അഭിമാനത്തോടെ പറയുന്നു.എന്നും സ്‌കൂളില്‍ കൊണ്ട് പോകുന്നതും തിരിച്ചു വീട്ടില്‍ കൊണ്ട് വരുന്നതും അമ്മയാണ്. ഒരു കുഞ്ഞിനെ പോലെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്നതും അമ്മയാണ്. ശാരികയ്ക്ക് ശക്തി പകര്‍ന്നു കൊണ്ട് എന്നും ഒപ്പം ഉണ്ടായിരുന്ന പ്രിയപ്പെട്ട ചില കൂട്ടുകാരുമുണ്ട.വിഷ്ണുമായ, സിയാനാ ലുലു, അനഘശ്രീ, സിനു… ഈ കൂട്ടുകാരികള്‍ക്ക് കൂടി അവകാശപ്പെട്ടതാണ് ഈ വിജയമെന്ന് ശാരിക പറയുന്നു.
ശാരികയ്ക്ക് പ്ലസ് ടു വിനു പഠിക്കുന്ന ഒരു അനിയത്തി കൂടി ഉണ്ട്.മേപ്പയ്യൂര്‍ എച്ച്.എസ്.എസ്സിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ദേവിക. അച്ഛന്‍ ചെറിയ ജോലിയുമായി ഖത്തറിലാണിപ്പോള്‍. സ്വന്തമായൊരു ഇലക്ട്രോണിക് വീല്‍ ചെയര്‍ ഉള്ളത് കൊണ്ട് ശാരികയ്ക്ക് അമ്മയെ ബുദ്ധിമുട്ടിക്കാതെ വീടിനുള്ളില്‍ ചലിക്കാന്‍ കഴിയുന്നുണ്ട്. ജോലി ഏതായാലും എവിടയായലും, നാടിന് വേണ്ടി,കഷ്ടപ്പെടുന്നവര്‍ക്കായി,അവശതയനുഭവിക്കുന്നവര്‍ക്കായി പ്രവര്‍ത്തിക്കണം. അത് മാത്രമേ ലക്ഷ്യമുളളു-ശാരിക അഭിമാന ബോധത്തോടെ പറയുന്നു.

Leave a Reply

Your email address will not be published.

Previous Story

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഹരിത ബൂത്തൊരുക്കി കോഴിക്കോട് കലക്ട്രേറ്റ് ക്യാമ്പസ്

Next Story

ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും തിരുവങ്ങായൂർ മഹാശിവക്ഷേത്രത്തിലെ കൂത്തരങ്ങ് ഉണർന്നു

Latest from Local News

എസ്ഐ ആർ – തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ഭരണകൂടത്തിന്റെ ചട്ടുകം അഡ്വ കെ പ്രകാശ് ബാബു

കൊയിലാണ്ടി എസ്ഐആറുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രഗവൺമെന്റിന്റെ ചട്ടുകമായി മാറുകയാണന്നും ബിജെപി ഗവൺമെന്റിന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും സിപിഐ ദേശീയ

കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 02-12-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 02-12-25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉സർജറി വിഭാഗം ഡോ അലക്സ്

വിസ്‌ഡം സർഗ്ഗവസന്തം; പയ്യോളി കോംപ്ലക്സ് ജേതാക്കൾ

കൊയിലാണ്ടി : വിസ്‌ഡം വിദ്യാഭ്യാസബോർഡിന് കീഴിലുള്ള മദ്രസ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച സർഗ്ഗവസന്തത്തിന്റെ ജില്ലാതല മത്സരങ്ങളിൽ 416 പോയിൻ്റ് കരസ്ഥമാക്കി പയ്യോളി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 02 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 02 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം ഡോ :

ഇലക്ഷൻ–ക്രിസ്മസ്–ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ്: പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി 1050 ലിറ്റർ വാഷ് കണ്ടെടുത്തു

ഇലക്ഷൻ-ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി നരിനട ഭാഗങ്ങളിൽ നടത്തിയ വ്യാപക റെയ്ഡിൽ 2025 ഡിസംബർ