ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഹരിത ബൂത്തൊരുക്കി കോഴിക്കോട് കലക്ട്രേറ്റ് ക്യാമ്പസ്

/

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഹരിത ബൂത്തൊരുക്കി കോഴിക്കോട് കലക്ട്രേറ്റ് ക്യാമ്പസ്. ഹരിത ബൂത്തിന്റെ ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർവഹിച്ചു.
തെരഞ്ഞെടുപ്പ് വേളയിൽ ഹരിത ചട്ടം പാലിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാതൃക ഹരിത ബൂത്തൊരുക്കിയിരിക്കുന്നത്.


മുള, ഓട, ഓല, പുല്ല് തുടങ്ങി പൂർണ്ണമായും പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ബൂത്തിന്റെ മാതൃക കൗതുകകരമായി. തെരഞ്ഞടുപ്പിൽ പാലിക്കേണ്ട ഹരിത ചട്ടങ്ങൾ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ബൂത്തിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്. അസി. കലക്ടറും സ്വീപ് നോഡൽ ഓഫീസറുമായ പ്രതീക് ജയിൻ, എ.ഡി.എം അജീഷ് കെ, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ഗൗതമൻ എം, രാധാകൃഷ്ണൻ, വി ഹനസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

മീഡിയ അക്കാദമി പിജി ഡിപ്ലോമ: മെയ് 15 വരെ അപേക്ഷിക്കാം

Next Story

സെറിബ്രല്‍ പാള്‍സിയെ ഇച്ഛാശക്തി കൊണ്ട് നേരിട്ടു,ശാരിക സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വിജയിയായി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 19 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 19 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുസ്തഫ മുഹമ്മദ്

മംഗള സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സിന് നേരെ കല്ലേറ്

  കൊയിലാണ്ടി: ഡൽഹിയിലേക്കുള്ള മംഗള-ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന് നേരെ കല്ലേറ്. നന്തി വഴി തീവണ്ടി കടന്നു പോയപ്പോഴാണ് കല്ലേറ് ഉണ്ടായത്.

ബാലുശ്ശേരിയിൽ പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പൂനത്ത് സ്വദേശിക്ക് പത്തു വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും വിധിച്ച് കോടതി

പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാലുശ്ശേരി പൂനത്ത് സ്വദേശിക്ക് പത്തു വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും വിധിച്ച് കോടതി.  കൊയിലാണ്ടി

കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യുണിറ്റും സംയുക്തമായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റും സംയുക്തമായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. കൊയിലാണ്ടിയിൽ നടന്ന പരിപാടി