പ്രതിരോധശേഷിയാർജ്ജിക്കുക എന്നതാണ് ഒരുവിധ രോഗങ്ങളിൽനിന്നൊക്കെ രക്ഷനേടാനുള്ള ഏകമാർഗ്ഗം. ചെറു പനി വന്നാൽപ്പോലും ഭയക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഒരു രോഗാണു ശരീരത്തിലേക്കു പ്രവേശിക്കുമ്പോൾ പ്രതിരോധിക്കുവാൻ പനി വരുന്നത് സ്വാഭാവികമാണ്. ഉടനെ പനിക്ക് ഗുളിക കഴിച്ച് പനി മാറ്റി സ്വയം പ്രതിരോധിക്കുവാനുള്ള ശേഷി നഷ്ടപ്പെടുത്തുന്നു. ഒരു ജലദോഷത്തെപ്പോലും പ്രതിരോധിക്കുവാൻ കഴിവില്ലാത്തവരായി മനുഷ്യൻ മാറി. വിരലിലൊരു പോറലേറ്റാൽ ഉണങ്ങാൻ മരുന്നു കുത്തിവെക്കും. ശരീരത്തിന് പ്രതിരോധിച്ചു മുറിവുണക്കാനുള്ള കഴിവാണിവിടെ നഷ്ടപ്പെടുത്തുന്നത്. ഇങ്ങനെ സ്വയം പ്രതിരോധശേഷി നഷ്ടപ്പെടുത്തിയ തലമുറയെ വാർത്തെടുത്തത് ആരോഗ്യരംഗത്തുള്ളവർ തന്നെയാണ്. രോഗത്തെ ഭയപ്പെടുകയല്ല വേണ്ടത്. ഭയം പ്രതിരോധശേഷിയെ നഷ്ടപ്പെടുത്തും. പ്രതിരോധശക്തിയാർജ്ജിക്കുവാനുള്ള പാരമ്പര്യ
ഔഷധച്ചേരുവകകളും ജീവിതചര്യകളും പഠനവിധേയമാക്കണം. ആരോഗ്യത്തോടെ ശാന്തമായ ജീവിതം നയിക്കുവാനുള്ള കരുത്തുണ്ടാക്കണം. ശരീരത്തിന് സ്വയം പ്രതിരോധശേഷിയാർജ്ജിക്കുവാനുള്ള പ്രകൃത്യാ ഉള്ള മാർഗ്ഗങ്ങൾ കൈവെടിയാതിരിക്കണം.
Latest from Main News
വാല്‍പ്പാറയില്‍ വീടിന് നേരെ കാട്ടാന ആക്രമണം. മൂന്ന് വയസുകാരി അടക്കം രണ്ട് പേർ മരിച്ചു. വാല്‍പ്പാറ സ്വദേശിയായ അസ്‌ല (55), ഇവരുടെ
ചേവരമ്പലത്ത് ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 45 പവന്‍ മോഷ്ടിച്ച കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. പശ്ചിമബംഗാള്‍ സ്വദേശി തപസ് കുമാര്‍ സാഹയെയാണ്
രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ തൻ്റെ മണ്ഡലമായ പാലക്കാട് വീണ്ടും സജീവമാകുന്നു. അദ്ദേഹം ഇന്ന് പിരായിരിയിലെ റോഡ് ഉദ്ഘാടനത്തിനായി മണ്ഡലത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പാഠ്യപദ്ധതി പരിഷ്കരണത്തിനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. കായിക വിദ്യാർത്ഥികൾക്ക് കൂടി ഗുണകരമാക്കുന്ന രീതിയിൽ പാഠപുസ്തകങ്ങൾ പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
കൊല്ലം: കൊല്ലത്ത് കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ അടക്കം മരിച്ചത് കിണറിന്റെ കൈവരി