പ്രതിരോധശേഷിയാർജ്ജിക്കുക എന്നതാണ് ഒരുവിധ രോഗങ്ങളിൽനിന്നൊക്കെ രക്ഷനേടാനുള്ള ഏകമാർഗ്ഗം. ചെറു പനി വന്നാൽപ്പോലും ഭയക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഒരു രോഗാണു ശരീരത്തിലേക്കു പ്രവേശിക്കുമ്പോൾ പ്രതിരോധിക്കുവാൻ പനി വരുന്നത് സ്വാഭാവികമാണ്. ഉടനെ പനിക്ക് ഗുളിക കഴിച്ച് പനി മാറ്റി സ്വയം പ്രതിരോധിക്കുവാനുള്ള ശേഷി നഷ്ടപ്പെടുത്തുന്നു. ഒരു ജലദോഷത്തെപ്പോലും പ്രതിരോധിക്കുവാൻ കഴിവില്ലാത്തവരായി മനുഷ്യൻ മാറി. വിരലിലൊരു പോറലേറ്റാൽ ഉണങ്ങാൻ മരുന്നു കുത്തിവെക്കും. ശരീരത്തിന് പ്രതിരോധിച്ചു മുറിവുണക്കാനുള്ള കഴിവാണിവിടെ നഷ്ടപ്പെടുത്തുന്നത്. ഇങ്ങനെ സ്വയം പ്രതിരോധശേഷി നഷ്ടപ്പെടുത്തിയ തലമുറയെ വാർത്തെടുത്തത് ആരോഗ്യരംഗത്തുള്ളവർ തന്നെയാണ്. രോഗത്തെ ഭയപ്പെടുകയല്ല വേണ്ടത്. ഭയം പ്രതിരോധശേഷിയെ നഷ്ടപ്പെടുത്തും. പ്രതിരോധശക്തിയാർജ്ജിക്കുവാനുള്ള പാരമ്പര്യ
ഔഷധച്ചേരുവകകളും ജീവിതചര്യകളും പഠനവിധേയമാക്കണം. ആരോഗ്യത്തോടെ ശാന്തമായ ജീവിതം നയിക്കുവാനുള്ള കരുത്തുണ്ടാക്കണം. ശരീരത്തിന് സ്വയം പ്രതിരോധശേഷിയാർജ്ജിക്കുവാനുള്ള പ്രകൃത്യാ ഉള്ള മാർഗ്ഗങ്ങൾ കൈവെടിയാതിരിക്കണം.
Latest from Main News
വാത്മീകി മഹർഷിക്ക് രാമായണം ഉപദേശിച്ചത് ആരായിരുന്നു ? ശ്രീ നാരദ മഹർഷി മഹാവിഷ്ണുവിൻ്റെ ശംഖിന്റെ പേരെന്ത് ? പാഞ്ചജന്യം
മേപ്പയ്യൂർ: യമൻ ജയിലിൽ മരണശിക്ഷ വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം തടയുന്ന രീതിയിൽ നടത്തുന്ന വിദ്വേഷ പ്രചരണം അവസാനിപ്പിക്കാൻ
കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 19-07-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ `👉മെഡിസിൻവിഭാഗം ഡോ.സൂപ്പി 👉ജനറൽസർജറി ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ രവികുമാർ 👉ഇ.എൻടിവിഭാഗം ഡോ.സുമ’
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 18 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനകോളജി വിഭാഗo ഡോ. ശ്രീലക്ഷ്മി 3:30 pm
ഈ വര്‍ഷം മെയ് ഒന്ന് മുതല്‍ പെയ്ത മഴയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 44 കോടിയിലേറെ രൂപയുടെ കൃഷിനാശമുണ്ടായതായി കൃഷിവകുപ്പിന്റെ കണക്കുകള്‍.