മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ അന്തരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു

കോഴിക്കോട് :മേഖലാ ശാസ്ത്ര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക വനിത ദിനം ആഘോഷിച്ചു. അസി. കമ്മിഷണർ എ ഉമേഷ്‌ ഉദ്ഘാടനം ചെയ്തു.
മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ മൊഫ്യൂസൽ ബസ് സ്റ്റാൻ്റിൽ 25 വർഷമായി ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളി അംബികയെ പൊന്നാടയും മൊമെൻ്റൊയും ക്യാഷ് പ്രൈസും നൽകി ആദരിച്ചു.
മേഖലാ ശാസ്ത്ര കേന്ദ്രം ആൻഡ് പ്ലാനറേറിയും ക്യൂറേറ്റർ എം.എം.കെ. ബാലാജി, ടെക്നിക്കൽ ഓഫീസർ ജയന്ത് ഗാംഗുലി, എഡ്യൂക്കേഷൻ ഓഫീസർ കെ ബിനോജ്, മലബാർ ക്രിസ്ത്യൻ കോളേജ് റിട്ട. പ്രൊഫ. വർഗീസ് മാത്യൂ, ക്രിസ്ത്യൻ കോളേജ് എൻ എസ് എസ് കോർഡിനേറ്റർമാരായ പി ആർ അനുരാധ, സുരേഷ് പുത്തൻപറമ്പിൽ എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി ശാസ്ത്ര കേന്ദ്രവും മലബാർ ക്രിസ്ത്യൻ കോളേജിലെ എൻ എസ് എസ് വിദ്യാർഥികളും സംയുക്തമായി മൊഫ്യൂസൽ ബസ്റ്റാൻഡിൽ “സ്ത്രീക്കൾക്ക് എതിരായുള്ള ലഹരിയുടെ ദുരുപയോഗം”
എന്ന വിഷയത്തിൽ ഫ്ലാഷ്മോബ് അവതരിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 09 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Next Story

തിരുവമ്പാടിയിലെ വനാതിർത്തിയിൽ സൗരോരോർജ്ജ തൂക്കുവേലിയൊരുങ്ങുന്നു

Latest from Local News

ദേശീയ പാത പ്രവൃത്തി പുരോഗതി കലക്ടർ പരിശോധിക്കാനെത്തും

  ദേശീയപാതയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി സെപ്റ്റംബര്‍ 9 ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വെങ്ങളം മുതല്‍ അഴിയൂര്‍

മണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങി; കെണിക്ക് മുന്നില്‍ വിശ്രമിച്ച് മാറി നടന്നു

മലപ്പുറം : ഇടവേളയ്ക്ക് ശേഷം മണ്ണാര്‍മലയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം.ശനിയാഴ്ച രാത്രി 7.19ന് മലമുകളില്‍ നിന്ന് ഇറങ്ങിയ പുലി, നാട്ടുകാര്‍ സ്ഥാപിച്ച

കുതിരക്കുട അയ്യപ്പ ക്ഷേത്രം തിയ്യാട്ട് മഹോത്സവവും അയ്യപ്പൻ വിളക്കും

നടേരി: കുതിരക്കുട അയ്യപ്പക്ഷേത്രം തിയ്യാട്ട് മഹോത്സവവും അയ്യപ്പൻ വിളക്കും നവംബർ 21 ,22, 23 തീയതികളിൽ ആഘോഷിക്കും.ആഘോഷ കമ്മിറ്റി ഭാരവാഹികളായി ഷാജു

സദസിൽ ആളില്ല; സംഘാടകർക്ക് മുഖ്യമന്ത്രിയുടെ കടുത്ത വിമർശനം

പാലക്കാട് : കഞ്ചിക്കോട് ഇൻഡസ്ട്രീസ് വ്യാവസായിക സമിറ്റിന് സദസിൽ ആളുകളുടെ പങ്കാളിത്തം കുറവായതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ സംഘാടകരെ കടുത്ത വിമർശനം ഉന്നയിച്ചു.