കോഴിക്കോട് :മേഖലാ ശാസ്ത്ര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക വനിത ദിനം ആഘോഷിച്ചു. അസി. കമ്മിഷണർ എ ഉമേഷ് ഉദ്ഘാടനം ചെയ്തു.
മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ മൊഫ്യൂസൽ ബസ് സ്റ്റാൻ്റിൽ 25 വർഷമായി ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളി അംബികയെ പൊന്നാടയും മൊമെൻ്റൊയും ക്യാഷ് പ്രൈസും നൽകി ആദരിച്ചു.
മേഖലാ ശാസ്ത്ര കേന്ദ്രം ആൻഡ് പ്ലാനറേറിയും ക്യൂറേറ്റർ എം.എം.കെ. ബാലാജി, ടെക്നിക്കൽ ഓഫീസർ ജയന്ത് ഗാംഗുലി, എഡ്യൂക്കേഷൻ ഓഫീസർ കെ ബിനോജ്, മലബാർ ക്രിസ്ത്യൻ കോളേജ് റിട്ട. പ്രൊഫ. വർഗീസ് മാത്യൂ, ക്രിസ്ത്യൻ കോളേജ് എൻ എസ് എസ് കോർഡിനേറ്റർമാരായ പി ആർ അനുരാധ, സുരേഷ് പുത്തൻപറമ്പിൽ എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി ശാസ്ത്ര കേന്ദ്രവും മലബാർ ക്രിസ്ത്യൻ കോളേജിലെ എൻ എസ് എസ് വിദ്യാർഥികളും സംയുക്തമായി മൊഫ്യൂസൽ ബസ്റ്റാൻഡിൽ “സ്ത്രീക്കൾക്ക് എതിരായുള്ള ലഹരിയുടെ ദുരുപയോഗം”
എന്ന വിഷയത്തിൽ ഫ്ലാഷ്മോബ് അവതരിപ്പിച്ചു.
Latest from Local News
കോഴിക്കോട് പൂവാട്ടുപറമ്പില്‍ കാറില്‍നിന്നും 40 ലക്ഷം രൂപ കവര്‍ന്നത് വ്യാജപരാതിയെന്ന് പൊലീസ്. ഭാര്യാ പിതാവ് നല്‍കിയ 40 ലക്ഷം രൂപ തിരികെ
സർക്കാറിൻ്റെ ഭവന നിർമ്മാണ പദ്ധതിയായ ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതി ലിസ്റ്റിൽ ഉൾപെട്ട മുഴുവൻ പേർക്കും വീട് നിർമ്മാണത്തിന് ധനസഹായം നൽകി
കോഴിക്കോട് ചെറുവണ്ണൂരില്‍ ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം. മുൻ ഭർത്താവാണ് യുവതിയെ ആക്രമിച്ചത്. ബാലുശേരി സ്വദേശി പ്രബിഷയ്ക്ക്
സംസ്ഥാന സർക്കാരിൻറെ ഈ വർഷത്തെ വനമിത്ര അവാർഡ് കോഴിക്കോട് ജില്ലയിൽ നിന്നും കെ. പി ദേവിക ദീപക് കരസ്ഥമാക്കി ലോക വനദിന
ശുചിത്വ സാഗരം, സുന്ദര തീരം പരിപാടിയുടെ ഭാഗമായി ജില്ലയിലെ കടൽത്തീരം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് ഏപ്രിൽ 11 ന് പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം