ആന്തട്ട ക്ഷേത്രോത്സവത്തോടനുബന്ധിച്ച് മേലൂർ ദാമോദരൻ ലൈബ്രറിയുടേയും ഉത്സവാഘോഷകമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ മുടിയേറ്റ് അവതരിപ്പിച്ചു

മേലൂർ ആന്തട്ട ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് മേലൂർ ദാമോദരൻ ലൈബ്രറിയുടേയും ഉത്സവാഘോഷകമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ ശ്രീഭദ്ര മുടിയേറ്റ് സംഘം കൊരട്ടി അവതരിപ്പിച്ച മുടിയേറ്റ് നടന്നു. പ്രശസ്ത മുടിയേറ്റ് കലാകാരനും സംഗീതനാടക അക്കാദമി പുരസ്കാരജേതാവുമായ വാരണാട്ട് ശങ്കരനാരായണ കുറുപ്പിന്റെ നേതൃത്വത്തിലാണ് മധ്യകേരളത്തിലെ ഭദ്രകാളീ ക്ഷേത്രത്തിൽ നടക്കുന്ന ഈ അനുഷ്ഠാനം കൊയിലാണ്ടി ഭാഗങ്ങളിൽ ആദ്യമായി അരങ്ങേറിയത്.

ഭദ്രകാളി ദാരികനെ വധിക്കുന്നതാണ് ഇതിന്റെ പ്രമേയം. ഏതാണ്ട് അഞ്ചു മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ അനുഷ്‌ഠാനത്തിൽ കളമെഴുത്ത്, പാട്ട്, കളം മായ്ക്കൽ എന്നീ ചടങ്ങുകൾക്ക് ശേഷമാണ് മുടിയേറ്റ് നടക്കുക. ശിവ നാരദ സംവാദത്തോടെ തുടങ്ങുന്ന മുടിയേറ്റിന്റെ തുടക്കത്തിൽ അരങ്ങുകേളിയും അരങ്ങുവാഴ്ത്തും ഉണ്ടാകും. കാളിയുടെയും ദാരികന്റെയും പുറപ്പാടും യുദ്ധവുമാണ് ഏറ്റവും പ്രധാനം. വാരണാട്ട് മധു ശങ്കർ, വാരണാട്ട് ഗോപാലകൃഷ്ണകുറുപ്പ് എന്നിവർ യഥാക്രമം ഭദ്രകാളി, ദാരികൻ എന്നീ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. അതിനു പുറമെ നാരദൻ, ശിവൻ, ദാനവേന്ദ്രൻ, കൂളി എന്നീ കഥാപാത്രങ്ങളും അരങ്ങിലെത്തും.

ലൈബ്രറി സെക്രട്ടറി മധു കിഴക്കയിൽ സ്വാഗതം പറഞ്ഞു.ലൈബ്രറി പ്രസിഡന്റ്‌ കെ. വി. രാമചന്ദ്രൻ വാരണാട്ട് ശങ്കരനാരായണ കുറുപ്പിനെ ആദരിച്ചു. രൺദീപ് പി. ആർ. നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കണ്ണൂരിൽ വൻ ലഹരി വേട്ട

Next Story

ഹജ്ജ് പരിശീലന ക്ലാസ് മാർച്ച് 8, 9 ശനി, ഞായർ ദിവസങ്ങളിൽ എളേറ്റിൽ വട്ടോളിയിൽ

Latest from Local News

കൊഴുക്കല്ലൂർ കൊല്ലർ കണ്ടി കെ.പാച്ചർ അന്തരിച്ചു

മേപ്പയ്യൂർ: മുൻ മേപ്പയ്യൂർ ഗ്രാമ പഞ്ചാവൈസ് പ്രസിഡണ്ടും, കേരള സ്റ്റേറ്റ് എൻ. ജി.ഒ സെൻ്റർ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന കൊഴുക്കല്ലൂരിലെ കെ.പാച്ചർ കൊല്ലർ

പി.കെ. വേണുഗോപാലിനെ ആദരിച്ചു

അഖിലന്ത്യാ എംപ്ലോയീസ് പ്രൊവിഡണ്ട് ഫണ്ട് കൊയിലാണ്ടി താലൂക്ക് പ്രസിഡൻ്റ്, കേരള സീനിയർ സിറ്റിസൺസ് ഫോറം ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ്, ചെങ്ങാട്ടകാവ്

കൊയിലാണ്ടിയിൽ യു.ഡി.എഫ് പ്രകടനം

എംപി ഷാഫി പറമ്പിലിനെ തെരുവിൽ തടയുകയും, അസഭ്യഭാഷയിൽ ആക്ഷേപിക്കുകയും ചെയ്ത Dyfi ഗുണ്ടാ യിസത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ  യു.ഡി.എഫ് പ്രതിഷേധപ്രകടനം നടത്തി.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 29 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 29 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..       1.ഗൈനക്കോളജി     വിഭാഗം