ലോകത്തിലെ ഏറ്റവും വലിയ ടൂറിസം വ്യാപാരമേളയായി അറിയപ്പെടുന്ന ബെർലിൻ ഐ.ടി.ബിയിൽ ദി ഗോൾഡൻ സിറ്റി ഗേറ്റ് അവാർഡ് 2025 കേരളത്തിന്

കേരളാടൂറിസം വീണ്ടും ലോകത്തിൻ്റെ നെറുകയ്യിൽ തിളങ്ങുന്ന നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ടൂറിസം വ്യാപാര മേളയായി അറിയപ്പെടുന്ന ബെർലിൻ ഐ.ടി.ബിയിൽ ദി ഗോൾഡൻ സിറ്റി ഗേറ്റ് അവാർഡ് 2025 കേരളത്തിന് ലഭിച്ചു. ടൂറിസം മാർക്കറ്റിംഗ് രംഗത്ത് ലോകത്തെ വിവിധ രാജ്യങ്ങൾ മേളയിൽ അവതരിപ്പിച്ച പ്രൊജക്ടുകളിൽ നിന്നാണ് കേരളം അവാർഡിന് അർഹതനേടിയത്. കേരളാ ടൂറിസം വിജയകരമായി നടപ്പിലാക്കിയ കം ടുഗതർ ഇൻ കേരളയ്ക്ക് (Come Together in Kerala) നൂതനമായ മാർക്കറ്റിംഗ് ക്യാംപെയിനുള്ള “സിൽവർ അവാർഡും” ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് (Destination Wedding) പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ശുഭമാംഗല്യം ക്യാംപെയിന് “എക്സലൻ്റ്” അവാർഡുമാണ് ലഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

ജില്ലാകോൺഗ്രസ്സ് കമ്മിറ്റിക്കായി പുതുതായി നിർമ്മിച്ച ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഏപ്രിൽ 12 ന്

Next Story

ചോദ്യപ്പേപ്പർ ചോർച്ച കേസിൽ എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Latest from Main News

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില കുറഞ്ഞു

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കുറഞ്ഞു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 33 രൂപ കുറഞ്ഞതോടെ ഹോട്ടൽ

രാമായണ പ്രശ്നോത്തരി ഭാഗം – 16

വിദേഹ രാജ്യത്തിൻ്റെ തലസ്ഥാനം ? മിഥിലാപുരി   അഹല്യയുടെ ഭർത്താവ് ? ഗൗതമൻ   അഹല്യയ്ക്ക് ശാപമോക്ഷം നൽകിയതാര് ? ശ്രീരാമചന്ദ്രൻ

സപ്ലൈക്കോ ഓണം ഫെയർ ആഗസ്റ്റ് 25 മുതൽ

സപ്ലൈക്കോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആഗസ്റ്റ് 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഭക്ഷ്യ

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കല്‍; ജില്ലയില്‍നിന്ന് പുതുതായി ലഭിച്ചത് 67,000ത്തിലേറെ അപേക്ഷകൾ

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം കോഴിക്കോട് ജില്ലയില്‍നിന്ന് പുതുതായി പേരുചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത് 67,448