ഗാലക്സി ഫർണിച്ചർ ഉടമ സേവാഭാരതിയുടെ തെരുവോര-ആശുപത്രി അന്നദാന പദ്ധതിയിലേക്ക് വെജിറ്റബിൾ കട്ടർ സമർപ്പിച്ചു

 

കൊയിലാണ്ടി ഗാലക്സി ഫർണിച്ചർ ഉടമ സഹീർ  സേവാഭാരതി കൊയിലാണ്ടിയുടെ തെരുവോര-ആശുപത്രി അന്നദാന കേന്ദ്രത്തിൽ പച്ചക്കറി മുറിക്കുവാനുള്ള വെജിറ്റബിൾ കട്ടർ സമർപ്പിച്ചു. ഗാലക്സി ഫർണിച്ചറിൽ വെച്ച് സേവാഭാരതി വൈസ് പ്രസിഡണ്ട് സജിത്ത് എം.വി മെഷീൻ ഏറ്റുവാങ്ങി.

 

ചടങ്ങിൽ കെ.കെ മുരളി, ദീപു അരങ്ങാടത്ത്, ബിജു, റിസ്വാൻ ഷൗക്കത്ത് ഹുമൈൻ എന്നിവർ സംബന്ധിച്ചു. ‘വിശക്കുന്ന വയറിനു ഒരു നേരത്തെ ഭക്ഷണം ‘ എന്ന ഉദ്ദേശത്തിൽ കഴിഞ്ഞ മൂന്നര വർഷം മുമ്പ് ആരംഭിച്ച തെരുവോര-ആശുപത്രി അന്നദാന പദ്ധതി ഉദാരമതികളായ ജനങ്ങളുടെ സഹായത്തോടെ ദിവസവും ബസ്സ് സ്റ്റാൻ്റിലും, താലൂക്ക് അശുപത്രിയിലും ഉച്ചഭക്ഷണം നൽകി വരുന്നു. 9446780125, 9946223370.

Leave a Reply

Your email address will not be published.