തൃശ്ശൂർ പൂരത്തിന്‍റെ ആനയെഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് വനംവകുപ്പിൻ്റെ  സർക്കുലർ പുറത്തിറങ്ങി

 

തൃശ്ശൂർ പൂരത്തിന്‍റെ ആനയെഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് വനംവകുപ്പിൻ്റെ  സർക്കുലർ പുറത്തിറങ്ങി.  ആനയ്ക്ക് 50 മീറ്റർ അടുത്തുവരെ ആളുകൾ നിൽക്കരുത്, അവയുടെ 50 മീറ്റർ ചുറ്റളവിൽ‌ തീവെട്ടി, പടക്കങ്ങൾ, താളമേളങ്ങൾ എന്നിവ പാടില്ല തുടങ്ങിയ നിർദേശങ്ങളാണ് വനംവകുപ്പ് സർക്കുലറിലുള്ളത്. ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഈ മാസം15 ന് മുമ്പ് ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഇതോടെ തൃശൂർ പൂരത്തിന് പ്രതിസന്ധി നേരിട്ടിരിക്കുകയാണ്, സർക്കുലർ പിൻവലിച്ചില്ലെങ്കിൽ തൃശൂർ പൂരത്തിന് ആനകളെ വിട്ടു നൽകില്ലെന്നാണ് ആന ഉടമ സംഘടനയുടെ നിലപാട്. ആന ഉടമകളുടെയും ഉത്സവ സംഘടകരുടെയും അടിയന്തര യോഗം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തൃശൂരിൽ നടക്കും.

തൃശ്ശൂര്‍ പൂരത്തിന് ആവേശം പകരാന്‍ പൂരപ്രേമികളുടെ ആരാധനാപാത്രമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തുമോയെന്ന കാര്യത്തില്‍ ഹൈക്കോടതി ഈ മാസം 17ന് തീരുമാനമെടുക്കും. മുഴുവൻ ആനകളുടെയും പട്ടികയും, ഫിറ്റ്നസ് സർട്ടിഫിക്കറ്റും സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നല്‍കി. അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണം. ആരോഗ്യ പ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

തൃശ്ശൂർ പൂരത്തിന്റെ കൊടിയേറ്റം ഇന്നാണ്. തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങൾക്കൊപ്പം എട്ടു  ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. രാവിലെ 11 നാണു തിരുവമ്പാടിയുടെ കൊടിയേറ്റം. നടുവിലാലിലെയും നായ്ക്കനാലിനെയും പന്തലുകളിൽ തിരുവമ്പാടി വിഭാഗം കൊടി ഉയർത്തും. 11.20 നും 12 15നും ഇടയ്ക്കാണ് പാറമേക്കാവിലെ കൊടിയേറ്റം. ക്ഷേത്രത്തിനു മുന്നിലെ പാല മരത്തിലും മണികണ്ഠൻ ആലിലെ ദേശപ്പന്തലിലും ആണ് മഞ്ഞപ്പട്ടിൽ സിംഹമുദ്രയുള്ള  കൊടിക്കൂറ നാട്ടുക.

Leave a Reply

Your email address will not be published.

Previous Story

പ്രസവ അവധി ഉള്‍പ്പെടെ ആനുകൂല്യങ്ങളോടുള്ള നിഷേധാത്മക നിലപാട് തിരുത്തണം: വനിതാ കമ്മിഷന്‍

Next Story

ഗാലക്സി ഫർണിച്ചർ ഉടമ സേവാഭാരതിയുടെ തെരുവോര-ആശുപത്രി അന്നദാന പദ്ധതിയിലേക്ക് വെജിറ്റബിൾ കട്ടർ സമർപ്പിച്ചു

Latest from Uncategorized

ഡോക്ടേഴ്സ് ഡേയിൽ ഡോക്ടർമാർക്ക് കൈൻഡിന്റെ സ്നേഹാദരം

കീഴരിയൂർ:നാഷണൽ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കൈൻഡിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സായന്ത് ബി കുമാർ,കീഴരിയൂർ ജെ.വി

സ്കൂൾ മെസ്സിന് പാചകക്കാരിയെ ദിവസ വേതന അടിസ്ഥാനത്തിൽ നിയോഗിക്കുന്നു

കൊയിലാണ്ടി ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈ സ്കൂളിൽ സ്ഥിരം പാചകക്കാർ ലീവ് ആകുന്ന സാഹചര്യത്തിൽ, സ്കൂൾ മെസ്സിന്റെ പ്രവർത്തനം തടസമില്ലാതെ

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ

‘തകർത്തെറിയാം ലഹരിയെ’; കേരള പൊലീസിന്റെ പ്രധാന അറിയിപ്പ്

  ലോക ലഹരി വിരുദ്ധ ദിനത്തിൽ ‘തകർത്തെറിയാം ലഹരിയെ’ എന്ന ക്യാമ്പയിനുമായി കേരള പൊലീസ് രംഗത്ത്. ‘ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ

ഇളയിടത്ത് വേണു ഗോപാൽ അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം ട്രസ്റ്റിബോര്‍ഡ് ചെയര്‍മാനും സാംസ്‌ക്കാരിക പ്രവര്‍ത്തകനും ചില്ല’ സാംസ്‌ക്കാരിക മാസികയുടെ പത്രാധിപരുമായ കൊല്ലം ശാന്തി സദനില്‍ ഇളയിടത്ത്