ബഹ്റൈൻ അദാരി പാർക്കിൽ മെയ് 17ന് തൃശൂർ പൂരം

തൃ​ശൂ​ർ സം​സ്കാ​ര​യും ബി.​എം.​സി ഐ​മാ​ക് ബ​ഹ്‌​റൈ​ൻ മീ​ഡി​യ സി​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന തൃ​ശൂ​ർ പൂ​രം അ​ദാ​രി പാ​ർ​ക്ക് ഗ്രൗ​ണ്ടി​ൽ മെയ് 17ന് ​ന​ട​ക്കും. വൈ​കീ​ട്ട് മൂ​ന്നു മണി മു​ത​ൽ രാത്രി 11 മണി വ​രെ​യാ​ണ് പൂ​രാ​ഘോ​ഷം.​ നാ​ട്ടി​ൽ​നി​ന്നും പ്ര​ശ​സ്ത വാ​ദ്യ​ക​ലാ​കാ​ര​ൻ കാ​ഞ്ഞി​ല​ശ്ശേ​രി പ​ത്മ​നാ​ഭ​നും സം​ഘ​വും പൂ​ര​ത്തി​ന്റെ മാ​റ്റു​കൂ​ട്ടാ​നെ​ത്തും. ബ​ഹ്റൈ​ൻ സോ​പാ​നം വാ​ദ്യ ക​ലാ​സം​ഘം ഗു​രു, മേ​ള​ക​ലാ​ര​ത്‌​നം സ​ന്തോ​ഷ്‌ കൈ​ലാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നൂ​റി​ൽ​പ​രം വാ​ദ്യ​ക​ലാ​കാ​ര​ന്മാ​ർ ഒ​ന്നി​ക്കു​ന്ന സിം​ഫ​ണി​യു​മു​ണ്ടാ​കും.

  

മു​ത്തു​ക്കു​ട​ക​ളും വെ​ഞ്ചാ​മ​ര​വും ആ​ല​വ​ട്ട​വും നെ​റ്റി​പ്പ​ട്ട​വു​മാ​യി ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി 10 ഗ​ജ​വീ​ര​ന്മാ​ർ (ഫൈ​ബ​ർ) അ​ണി​നി​ര​ക്കും.

കൊ​ടി​യേ​റ്റ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങി​ൽ, കാ​വ​ടി​യാ​ട്ടം, ചെ​റു​പൂ​ര​ങ്ങ​ൾ, മ​ഠ​ത്തി​ൽ​വ​ര​വ്, പ​ഞ്ച​വാ​ദ്യം, ഇ​ല​ഞ്ഞി​ത്ത​റ മേ​ളം, ഇ​രു​ന്നൂ​റി​ൽ പ​രം വ​ർ​ണ​കു​ട​ക​ളു​മാ​യി തി​രു​വ​മ്പാ​ടി,പാ​റ​മേ​ക്കാ​വ് വി​ഭാ​ഗ​ക്കാ​രു​ടെ കു​ട​മാ​റ്റം എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പൂ​രം അ​വ​സാ​നി​ക്കു​ന്ന​ത് ഡി​ജി​റ്റ​ൽ വെ​ടി​ക്കെ​ട്ടോ​ടു​കൂ​ടി​യാ​യി​രി​ക്കും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published.

Previous Story

തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ അതിഥി അധ്യാപക നിയമനം

Next Story

കേരളപത്മശാലിയ സംഘം കൗൺസിൽ സമ്മേളനം കൊയിലാണ്ടിയിൽ

Latest from Main News

കേരളശ്രീ ജേതാവും വയനാട്ടിലെ ആശാ പ്രവർത്തകയുമായ ഷൈജ ബേബി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ നിയമസഭാ ഓഫീസിലെത്തി കണ്ട് സന്തോഷം പങ്കുവച്ചു

കേരളശ്രീ ജേതാവും വയനാട്ടിലെ ആശാപ്രവർത്തകയുമായ ഷൈജ ബേബി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ നിയമസഭാ ഓഫീസിലെത്തി കണ്ട് സന്തോഷം പങ്കുവച്ചു.

പാപ്പിനിശ്ശേരി നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12 വയസ്സുകാരി

പാപ്പിനിശ്ശേരി നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരിയാണെന്ന് സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശികളായ  മുത്തു – അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ്

റിയാദ് ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും

സൗദി ബാലനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. ഇന്ന് റിയാദ് ക്രിമിനല്‍ കോടതി കേസ്

കൈക്കൂലി വാങ്ങുന്നവരെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ വാട്സാപ് സേവനമൊരുക്കി കേരള സർക്കാർ

കൈക്കൂലി കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കൈക്കൂലി വാങ്ങുന്നവരെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ വാട്സ് ആപ്പിൽ സേവനമൊരുക്കി കേരള സർക്കാർ. തദ്ദേശ

താമരശ്ശേരിയിൽ നിന്നും കാണാതായ 13 കാരിയെ ബെം​ഗളൂരുവിൽ കണ്ടെത്തി

താമരശ്ശേരിയിൽ നിന്നും കാണാതായ 13 കാരിയെ ബെം​ഗളൂരുവിൽ കണ്ടെത്തി. പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവായ യുവാവിനെയും പൊലീസ് പിടികൂടി. കർണാടക പൊലീസ് താമരശ്ശേരി