ലോക്സഭാ തിരഞ്ഞെടുപ്പ് 2024 അവലോകനം: ആലപ്പുഴ ആർക്കൊപ്പം??

 

സംസ്ഥാനത്ത് തീപാറുന്ന മത്സരം നടക്കുന്ന മണ്ഡലമാണ് ആലപ്പുഴ. ആലപ്പുഴ ജില്ലയിലെ അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് ആലപ്പുഴ ലോക്സഭാ നിയോജക മണ്ഡലം.

ഇത്തവണ ആലപ്പുഴ ആർക്കൊപ്പം???

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20ല്‍ 19 സീറ്റും യു.ഡി.എഫിനൊപ്പം നിന്നപ്പോള്‍, സി.പി.എമ്മിന് ആകെ ജയിപ്പിക്കാനായത് ആലപ്പുഴയിലെ എ.എം.ആരിഫിനെ മാത്രമാണ്. അതും 10,474 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. 20ല്‍ 19ലും തോറ്റപ്പോള്‍ കനലൊരു തരിയായി സി.പി.എമ്മിന് കിട്ടിയതാണ് എ.എം.ആരിഫിലൂടെ ആലപ്പുഴ മണ്ഡലം. 2019ല്‍ വിജയിച്ച 19 മണ്ഡലത്തോടൊപ്പം ആലപ്പുഴയിലൂം കൂടി വിജയിച്ചാല്‍ 2024 ല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ യു.ഡി.എഫ് ആധിപത്യത്തിലാവും. അതിനാണ് ആലപ്പുഴ പിടിക്കാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വോണുഗോപാലിനെ തന്നെ ആലപ്പുഴയില്‍ കോണ്‍ഗ്രസ് ഇറക്കിയത്. സിറ്റിംഗ് എം.പി എ.എം.ആരിഫ് തന്നെയാണ് ഇടത് സ്ഥാനാര്‍ത്ഥി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാണ്.

ഒരു മുന്നണിയോടും അകല്‍ച്ചയും അടുപ്പവും ആലപ്പുഴയ്ക്കില്ല. എങ്കിലും കൂടുതല്‍ നാള്‍ ആലപ്പുഴ കോണ്‍ഗ്രസ്സിനൊപ്പമായിരുന്നു. തുടക്കത്തില്‍ അമ്പലപ്പുഴ എന്നതായിരുന്നു മണ്ഡലത്തിന്റെ പേര്. ആലപ്പുഴ എന്ന പേരില്‍ മണ്ഡലം രൂപവല്‍ക്കരിച്ച ശേഷം 1977 മുതല്‍ നടന്ന 12 തിരഞ്ഞെടുപ്പുകളില്‍ എട്ടിലും വലതു പക്ഷത്തോടൊപ്പം നിന്നു. കൂടുതല്‍ നാള്‍ എം.പിയായത് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരനാണ്. 1977ല്‍ ആദ്യ ജയം. പിന്നീട് 1996നും 1999നും ഇടയില്‍ നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും സുധീരന്‍ ഹാട്രിക് ജയം നേടി.
2019ലെ ഫലം
എ.എം.ആരിഫ് ലഭിച്ച വോട്ട് 4,45,979 (ഭൂരിപക്ഷം-10,474)
ഷാനിമോള്‍ ഉസ്മാന്‍,കോണ്‍ഗ്രസ് -വോട്ട് 4,36,496
ഡോ.കെ.എസ്.രാധാകൃഷ്ണന്‍,എന്‍.ഡി.എ,വോട്ട് 1,87,729.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട്,കരുനാഗപ്പളളി എന്നിവിടങ്ങളില്‍ യൂ.ഡി.എഫ് ജയിച്ചു.
അരൂര്‍,ചേര്‍ത്തല,ആലപ്പുഴ,അമ്പലപ്പുഴ,കായംകുളം എന്നിവിടങ്ങളില്‍ എല്‍.ഡി.എഫും.
മുന്‍ എം.പിമാര്‍

(അമ്പലപ്പുഴ)
1957-പി.ടി.പുന്നൂസ്,
1962-പി.കെ.വാസുദേവന്‍ നായര്‍
1967-സുശീല ഗോപാലന്‍(സി.പി.എം)
1971-കെ.ബാലകൃഷ്ണന്‍(ആര്‍.എസ്.പി)
(ആലപ്പുഴ)
1977-വി.എം.സുധീരന്‍(കോണ്‍)
1980-സുശീല ഗോപാലന്‍(സി.പി.എം)
1984,89-വക്കം പുരുഷോത്തമന്‍(കോണ്‍)
1991-ടി.ജെ.ആഞ്ചലോസ്(സി.പി.എം)
1996,98,99-വി.എം.സുധീരന്‍(കോണ്‍)
2004-ഡോ.ജെ.എസ്.മനോജ്(സി.പി.എം)
2009,2014-കെ.സി.വേണുഗോപാല്‍(കോണ്‍)
2019-എ.എം.ആരിഫ്(സി.പി.എം)

സാധ്യത
കെ.സി.വേണുഗോപാല്‍-എ.ഐ.സി.സി ജനറല്‍ സെക്രട്ടറി,രാജസ്ഥാനില്‍ നിന്നുളള രാജ്യസഭാ എം.പി,മുന്‍ ലോക്‌സഭാംഗം,മുന്‍ കേന്ദ്രമന്ത്രി.ആലപ്പുഴക്കാര്‍ക്ക് സുപരിചിതന്‍.
എ.എം.ആരിഫ് (സി.പി.എം) നിലവിലുളള എം.പി,ആലപ്പുഴ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍
ശോഭ സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് , കേന്ദ്ര സര്‍ക്കാറിന്റെ വികസന നയം ആലപ്പുഴയില്‍ പ്രതിഫലിക്കുമെന്ന പ്രതീക്ഷ. കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാര്‍ത്ഥി 1.87 ലക്ഷം വോട്ട് നേടിയിരുന്നു.

Leave a Reply

Your email address will not be published.

Previous Story

വിഷുക്കണി ഒരുക്കുന്നതെങ്ങനെ?

Next Story

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡിന് കുറുകെ കെട്ടിയ കയ‍ർ കഴുത്തിൽ കുരുങ്ങി കൊച്ചിയിൽ ഒരാൾ മരിച്ചു

Latest from Main News

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിനിടയാക്കുന്ന സ്കൂൾ ഏകീകരണത്തിന് ഉടൻ അനുമതി ലഭിച്ചേക്കും

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിനിടയാക്കുന്ന സ്കൂൾ ഏകീകരണത്തിന് ഉടൻ അനുമതി ലഭിച്ചേക്കും. അധ്യാപക തസ്തികകളുടെ ക്രമീകരണവും വിദ്യാഭ്യാസ ഓഫീസുകളുടെ പുനഃസംഘാടനവും

ട്രെയിനിന്റെ വാതിലിനരികിൽ യാത്ര ചെയ്യുന്നവരെ ഉത്തരേന്ത്യൻ മാതൃകയിൽ ആക്രമിച്ച് ഫോണും പണവും കവരുന്ന സംഘം പിടിയിൽ

ട്രെയിനിന്റെ വാതിലിനരികിൽ യാത്ര ചെയ്യുന്നവരെ ഉത്തരേന്ത്യൻ മാതൃകയിൽ ആക്രമിച്ച് ഫോണും പണവും കവരുന്ന സംഘം അറസ്റ്റിൽ. എറണാകുളം, ആലുവ കേന്ദ്രീകരിച്ച് ഇത്തരത്തിൽ

കോഴിക്കോട് സഹോദരിമാരുടെ കൊലപാതകം; പ്രതിയായ ഇളയ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് തടമ്പാട്ട്താഴത്തെ സഹോദരിമാരുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ പ്രമോദ് മരിച്ചനിലയിൽ. തലശേരിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തലശേരി ബീച്ചിലാണ് മൃതദേഹം

14 ഇനം അവശ്യവസ്തുക്കളോടെ ഓണക്കിറ്റ്

ഓണക്കിറ്റ് എഎവൈ വിഭാഗം കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും വിതരണം ചെയ്യുന്നത് 14 ഇനം അവശ്യവസ്തുക്കൾ ഉൾപ്പെടുത്തി. ഇതു സംബന്ധിച്ച്