ലോക്സഭാ തിരഞ്ഞെടുപ്പ് 2024 അവലോകനം; കൊല്ലം ലോക്സഭാ മണ്ഡലം ആർക്കൊപ്പം?

 

2008 ലെ മണ്ഡല പുനഃക്രമീകരണത്തിൻ്റെ ഭാഗമായാണ് കൊല്ലം ലോക്സഭാ മണ്ഡലം രൂപീകൃതമായത്. നിലവിൽ ചവറ, പുനലൂർ, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ നിയമസഭാ മണ്ഡലങ്ങളാണ് കൊല്ലം ലോക്സഭയുടെ ഭാഗമായി വരുന്നത്. അതിന് മുൻപ് കുന്നത്തൂർ, കരുനാഗപ്പള്ളി, ചാവറ, പുനലൂർ, ചടയംഗലം , കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ നിയമസഭാ മണ്ഡലങ്ങൾ ചേർന്നതായി കൊല്ലം ലോക്സഭ മണ്ഡലം. കൊല്ലത്ത് തീപാറുന്ന പോരാട്ടമാണ്. സിറ്റിംഗ് എം.പി എം.കെ.പ്രേമചന്ദ്രനും സിനിമാ നടനും എം.എല്‍.എയുമായ എം.മുകേഷും തമ്മിലാണ് പ്രധാന മത്സരം. സിനിമാ നടനും ബി.ജെ.പി നേതാവുമായ കൃഷ്ണ കുമാറാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി.

ഇത്തവണ കൊല്ലം ആർക്കൊപ്പം? 

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍.കെ.പ്രേമചന്ദ്രന് (യു.ഡി.എഫ്) 1,48,856 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. 4,99,677 വോട്ടാണ് പ്രേമചന്ദ്രന് ലഭിച്ചത്. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി ഇപ്പോഴത്തെ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാലിന് (സി.പി.എം) 3,50,821 വോട്ടും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.വി.സാബുവിന് 1,03,339 വോട്ടും ലഭിച്ചും.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍പ്പെടുന്ന ചവറ,കൊല്ലം,ചാത്തന്നൂര്‍,ചടയമംഗലം,പുനലൂര്‍,എന്നിവിടങ്ങളില്‍ എല്‍.ഡി.എഫ് വിജയിച്ചു. കുണ്ടറയില്‍ യു.ഡി.എഫും.കോണ്‍ഗ്രസിലെ പി.സി.വിഷ്ണുനാഥാണ് കഴിഞ്ഞ തവണ കുണ്ടറയില്‍ വിജയിച്ചത്.
കൊല്ലത്തെ മുന്‍ എം.പിമാര്‍
1952-എന്‍.ശ്രീകണ്ഠന്‍നായര്‍ (ആര്‍.എസ്.പി)
1957-വി.പരമേശ്വരന്‍ നായര്‍,പി.കെ.കൊടിയന്‍ (സി.പി.ഐ),
1962,67,71,77- എന്‍.ശ്രീകണ്ഠന്‍ നായര്‍ (ആര്‍.എസ്.പി)
1980-ബി.കെ.നായര്‍ (കോണ്‍ഗ്രസ് ഐ)
1984,89,91-എസ്.കൃഷ്ണകുമാര്‍ (കോണ്‍),
1996,98-എന്‍.കെ.പ്രേമചന്ദ്രന്‍ (ആര്‍.എസ്.പി-എല്‍.ഡി.എഫ്),
2004-പി.രാജേന്ദ്രന്‍ (സി.പി.എം)
2009-എന്‍.പീതാംബരകുറുപ്പ് (കോണ്‍), 2014,19-എന്‍.കെ.പ്രേമചന്ദ്രന്‍ (ആര്‍.എസ്.പി)


സാധ്യത
എല്ലാ വിഭാഗങ്ങള്‍ക്കും പ്രിയപ്പെട്ട എം.പിയെന്ന പ്രതിച്ഛായയാണ് പ്രേമചന്ദ്രനുളളത്. മികച്ച പാര്‍ലമെന്റേറിയന്‍, വികസന നായകന്‍, വാഗ്മി എന്നിങ്ങനെയുളള വിശേഷണങ്ങളുമുണ്ട്.
സിറ്റിംഗ് എം.എല്‍.എ, നടന്‍, ടി.വി.അവതാരകന്‍, പ്രഭാഷകന്‍, ജനപ്രതിനിധി എന്ന പരിവേഷമാണ് എം.മുകേഷിനുളളത്.
കൃഷ്ണ കുമാര്‍ സിനിമാ-ടി.വി. താരമാണ്. തമിഴ്, മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിച്ചിരുന്നു. ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗമാണ്. ദൂരദര്‍ശനിലും ആകാശവാണിയിലും ന്യൂസ് റീഡറായിരുന്നു. മോഡി സര്‍ക്കാറിന്റെ വികസന മുന്നേറ്റം കൊല്ലത്ത് പ്രതിഫലിപ്പിക്കാൻ കഴിയുമെന്നാണ് എന്‍.ഡി.എയുടെ കണക്കു കൂട്ടല്‍.

Leave a Reply

Your email address will not be published.

Previous Story

വിഷുവിന് കൈനീട്ടമായി പുതുപുത്തൻ നോട്ടുകൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് അവസരമൊരുക്കി റിസർവ് ബാങ്ക്

Next Story

കൊടുങ്ങല്ലൂർ കാവുതീണ്ടലും ഭരണിയും

Latest from Main News

സംസ്ഥാനത്ത് സ്വകാര്യബസുടമകള്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്

വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ദ്ധന ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാട് എടുക്കാത്തതിനെ തുടര്‍ന്ന് സ്വകാര്യ ബസ്സുകള്‍ സമരത്തിലേക്ക്.

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വൻ അഴിച്ചുപണിയുമായി സർക്കാർ

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വൻ അഴിച്ചുപണിയുമായി സർക്കാർ. നാലു ജില്ലകളിൽ പുതിയ കളക്ടർമാരെ നിയമിച്ചു. എറണാകുളം ജില്ലാ കളക്ടർ എൻഎസ്കെ

നന്ദന സന്തോഷിന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്.സി ബയോ കെമിസ്ട്രിയിൽ ഒന്നാം റാങ്ക്

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും എംഎസ് സി ബയോ കെമിസ്ട്രിയിൽ നന്ദന സന്തോഷ് ഒന്നാം റാങ്ക് നേടി. കോഴിക്കോട് കൊടുവള്ളി വാവാട് മാട്ടാപ്പൊയിൽ

ഹർഷിനക്ക് നീതി ലഭ്യമാക്കാൻ ഹൈക്കോടതി സ്വമേധയാ ഇടപെടണം: മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥയ്ക്ക് ഇരയായ ഹർഷിനയുടെ വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ ഇടപെട്ട് നീതി ലഭ്യമാക്കണമെന്ന് കെപിസിസി

രാമായണ പ്രശ്നോത്തരി ഭാഗം – 14

ശ്രീരാമൻ രാവണനെ വധിച്ചതിന്റെ സ്മരണയ്ക്കായി ആഘോഷിക്കപ്പെടുന്ന ഈ ഉത്സവത്തിൽ കുംഭകർണ്ണൻ, മേഘനാദൻ, രാവണൻ തുടങ്ങിയവരുടെ കൂറ്റൻ പ്രതിമകൾ തീ വെച്ച് നശിപ്പിച്ച്