ലോക്സഭാ തിരഞ്ഞെടുപ്പ് 2024 അവലോകനം; വടകര ആർക്കൊപ്പം?

 

കേരളത്തിലെ തലശ്ശേരി, കൂത്തുപറമ്പ്, വടകര, കുറ്റ്യാടി, നാദാപുരം,കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന മണ്ഡലമാണ് വടകര ലോക്സഭാ നിയോജകമണ്ഡലം.

കടത്തനാടിന്റെ മണ്ണായ വടകരയിൽ ഇഞ്ചോടിഞ്ചാണ് പോരാട്ടം. വടകര ലോക്‌സഭ മണ്ഡലം ഇടത്, വലത് ചാഞ്ഞ ചരിത്രമുണ്ട്. മൂന്ന് മുന്നണികളും ലോക്‌സഭയിലേക്ക് രംഗത്തിറക്കിയത് കന്നിയങ്കക്കാരെയാണ്. രണ്ട് എം.എല്‍.എമാരും യുവമോര്‍ച്ചാ സംസ്ഥാന പ്രസിഡന്റുമാണ് ഗോദയില്‍. തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ വീറും വാശിയും നിലനിര്‍ത്തുന്ന മണ്ഡലം. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലം. 

ഇത്തവണ വടകര ആർക്കൊപ്പം?

 

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം

കെ.മുരളീധരന്‍ (കോണ്‍) ലഭിച്ച വോട്ട് 5,26,755 (ഭൂരിപക്ഷം 84663)
പി.ജയരാജന്‍ (സി.പി.എം) ലഭിച്ച വോട്ട് 4,42,092
വി.കെ.സജീവന്‍ (ബി.ജെ.പി) 80128

വടകര മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങള്‍
തലശ്ശേരി, കൂത്തുപറമ്പ്, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര (എല്‍.ഡി.എഫ്), വടകര(ആര്‍.എം.പി)

ഇപ്പോള്‍ ഏറ്റുമുട്ടുന്നവര്‍
1-കെ.കെ.ശൈലജ ടീച്ചര്‍ (സി.പി.എം)
2-ഷാഫി പറമ്പില്‍ (കോണ്‍)
3-സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ (ബി.ജെ.പി)

വടകര പ്രതിനിധീകരിച്ച മുന്‍ എം.പിമാര്‍

1957-ഡോ.കെ.ബി.മേനോന്‍ (സോഷ്യലിസ്റ്റ് പാര്‍ട്ടി)
1962-എ.വി.രാഘവന്‍ (സ്വതന്ത്രന്‍)
1967-അരങ്ങില്‍ ശ്രീധരന്‍ (സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി)
1971,77 കെ.പി.ഉണ്ണികൃഷ്ണന്‍ (കോണ്‍)
1980,84,89,91 -കെ.പി.ഉണ്ണികൃഷ്ണന്‍ (എല്‍.ഡി.എഫ്)
1996-ഒ.ഭരതന്‍ (സി.പി.എം)
1998,99-എ.കെ.പ്രേമജം (സി.പി.എം)
204-പി.സതീദേവി (സി.പി.എം)
2009,14-മുല്ലപ്പളളി രാമചന്ദ്രന്‍ (കോണ്‍)
2019-കെ.മുരളീധരന്‍ (കോണ്‍)

സാധ്യതകള്‍
കെ.കെ.ശൈലജ-മട്ടന്നൂര്‍ എം.എല്‍.എ,മുന്‍ ആരോഗ്യ മന്ത്രി ,സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം, ആറ് നിയമസഭാ മണ്ഡലങ്ങളിലും എല്‍.ഡി.എഫിന് വലിയ മുന്നേറ്റം. കേരളത്തില്‍ ഭാവി വനിതാ മുഖ്യമന്ത്രിയായി സി.പി.എം ഉയര്‍ത്തി കാണിക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ്.
ഷാഫി പറമ്പില്‍-പാലക്കാട് എം.എല്‍.എ, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ്, മികച്ച നിയമസഭാ സാമാജികന്‍, യുവത്വത്തിന്റെ പ്രസരിപ്പ്, ഏവര്‍ക്കും സ്വീകാര്യന്‍.
സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍- യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍,അധ്യാപകന്‍, വടകര മണ്ഡലവുമായുളള ബന്ധം.

Leave a Reply

Your email address will not be published.

Previous Story

കാപ്പാട് ബീച്ചിലെ സ്നേഹതീരം അതിഥികളോടൊപ്പം ഇഫ്‌ത്താർ സ്നേഹ സംഗമം നടത്തി

Next Story

വൈദ്യുത വാഹന ചാർജിംഗ് രാത്രി 12 മണിക്ക് ശേഷമോ പകൽ സമയത്തോ ക്രമീകരിക്കണമെന്ന് കെഎസ്ഇബി

Latest from Main News

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരുന്നു; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരുന്നു. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്,

രാമായണം പ്രശ്നോത്തരി – ഭാഗം 11

പഞ്ചവടിയിൽ താമസിക്കുന്ന സമയത്ത് ശ്രീരാമനെ സമീപിച്ച രാക്ഷസി ആരായിരുന്നു ? ശൂർപ്പണഖ   രാവണന്റെ വെട്ടേറ്റ ജഡായു മരിക്കാതിരിക്കാൻ കാരണമെന്താണ്? സീതാദേവിയുടെ

കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എംഎസ്എഫിന് മിന്നും വിജയം; എല്ലാ ജനറല്‍ സീറ്റും യുഡിഎസ്എഫിന്

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിയന്‍ നിലനിര്‍ത്തി യുഡിഎസ്എഫ്. എല്ലാ ജനറല്‍ സീറ്റിലും യുഡിഎസ്എഫ് വിജയിച്ചു. എംഎസ്എഫിന്റെ ഷിഫാന പികെയാണ്

സംസ്ഥാനത്ത് പുതിയ സെൻട്രൽ ജയിൽ; കോട്ടയം, പത്തനംതിട്ട മേഖലകളിൽ സ്ഥലം കണ്ടെത്താൻ തീരുമാനം

സംസ്ഥാനത്ത് താങ്ങാനാവുന്നതിൽ കൂടുതൽ തടവുകാർ ജയിലുകളിൽ ഉള്ള സാഹചര്യത്തിൽ പുതിയ ഒരു സെൻട്രൽ ജയിൽ ആരംഭിക്കാൻ തീരുമാനം. ഇതിനായി കോട്ടയം, പത്തനംതിട്ട

ആറന്മുള വള്ളസദ്യ മുൻകൂട്ടി ബുക്ക് ചെയ്യാം; സൗകര്യമൊരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്

പത്തനംതിട്ട ∙ ആചാരപരമായും ചരിത്രപരമായും ഏറെ പ്രത്യേകതയുള്ള ആറന്മുള വള്ളസദ്യ കഴിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി തിരുവിതാംകൂർ