തൃശ്ശൂർ പൂരം 2024 ; ചടങ്ങുകളും വിശദവിവരങ്ങളും

ആവര്‍ത്തനങ്ങളില്‍ മടുക്കാത്ത പ്രസിദ്ധമായ ആഘോഷമാണ് തൃശ്ശൂര്‍ പൂരം. തേക്കിന്‍കാട് മൈതാനത്ത് വടക്കുന്നാഥന്റെ സന്നിധിയിൽ അരങ്ങേറുന്ന ഈ താള വാദ്യ വര്‍ണ്ണ ലയങ്ങളുടെ പൂരത്തിന് ഓരോ വര്‍ഷവും ആരാധകര്‍ ഏറുന്നതേയുള്ളൂ. പൂരങ്ങളുടെ പൂരമായ  തൃശ്ശൂര്‍ പൂരത്തിൽ രണ്ടു നിരകളിലായി അഭിമുഖം നില്‍ക്കുന്ന നെറ്റിപ്പട്ടം കെട്ടിയ ആനകള്‍, ആലവട്ടം, വെഞ്ചാമരം, നടുവില്‍ പുരുഷാരം, ചെണ്ടമേളം. കുടമാറ്റത്തിന്റെ വര്‍ണ്ണ വിസ്മയങ്ങള്‍ സന്ധ്യയിലേക്ക് ഉദിച്ച് അസ്തമിക്കുമ്പോള്‍ ലക്ഷങ്ങള്‍ ആഹ്ലാദത്തിൽ ആറാടും. നാടിന്റെ ഉത്സവക്കൂട്ടായ്മ കാണാന്‍ ലോകം മുഴുവനും തേക്കിന്‍കാട് മൈതാനത്ത് എത്തും.

ഇത്തവണത്തെ തൃശ്ശൂർ പൂരം 2024 കൊടിയേറ്റം സമയ വിവരപ്പട്ടിക.

കൊടിയേറ്റം 13 ഏപ്രിൽ 2024

ലാലൂർ രാവിലെ 8 മണി മുതൽ 8.15 വരെ

അയ്യന്തോൾ രാവിലെ 11 മണി മുതൽ  11.15 വരെ

തിരുവമ്പാടി രാവിലെ 11.30 മണി മുതൽ 11.45 വരെ

പാറമേക്കാവ് 12 മണി മുതൽ 12.15 വരെ

ചെമ്പൂക്കാവ് വൈകീട്ട്  6  മണി മുതൽ  6.15 വരെ

പനമുക്കുംപള്ളി വൈകീട്ട് 6.15 മുതൽ 6.30 വരെ

പൂക്കട്ടിക്കര വൈകീട്ട് 6.15 മുതൽ 6.30 വരെ

കണിമംഗലം വൈകീട്ട് 6  മണി മുതൽ 6.15 വരെ

ചൂരക്കാട്ട്ക്കാവ് വൈകീട്ട് 6.45 മുതൽ 7 വരെ

നെയ്തലക്കാവ്  രാത്രി 8 മുതൽ 8.15 വരെ

സാമ്പിൾ വെടിക്കെട്ട്  2024 ഏപ്രിൽ 17 വൈകിട്ട് 7 ന്
തെക്കേ നട തുറക്കൽ 2024  ഏപ്രിൽ 18 രാവിലെ 10 ന്

ആന ചമയ പ്രദർശനം 2024 ഏപ്രിൽ 18ന്  രാവിലെ 10 ന്

ചെറു പൂരങ്ങൾ 19 ഏപ്രിൽ
2024 രാവിലെ 6 ന്

മഠത്തിൽ വരവ് 19 ഏപ്രിൽ
2024 രാവിലെ 11 ന്

ഇലഞ്ഞിത്തറ മേളം 19 ഏപ്രിൽ
2024 ഉച്ചക്ക് 2 ന്

തൃശ്ശൂർ പൂരം കുടമാറ്റം 19 ഏപ്രിൽ 2024 വൈകിട്ട് 6 ന്

പുലർച്ചെ വെടികെട്ട് 20 ഏപ്രിൽ 2024 പുലർച്ചെ 3 ന്

പകൽ പൂരം 20 ഏപ്രിൽ 2024 രാവിലെ 6 ന്

ഉപചാരം ചൊല്ലി പിരിയൽ 20 ഏപ്രിൽ 2024 ഉച്ചക്ക് 12 ന്

Leave a Reply

Your email address will not be published.

Previous Story

അസഹനീയമായ വേനൽച്ചൂടിൽ ശരീരം തണുപ്പിക്കാനും നിര്‍ജ്ജലീകരണത്തെ തടയാനും ഈ പഴങ്ങള്‍ കഴിക്കാം….

Next Story

സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾക്ക് ഉപാധികളോടെ വേനലവധി ക്ലാസ് നടത്താമെന്ന് ഹൈക്കോടതി

Latest from Main News

ക്യാൻസർ രോഗികൾക്ക് കെ എസ് ആ‌ർ ടി സി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

കെ എസ് ആ‌ർ ടി സി ബസുകളിൽ ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി

സൂറത്ത് റെയിൽവേ സ്റ്റേഷന് സമീപം ഡിസംബർ 31 വരെ ഗതാഗതം വഴിതിരിച്ചുവിടുമെന്ന് സൂറത്ത് പോലീസ് കമ്മീഷണർ അറിയിച്ചു

സൂറത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഫ്ലൈഓവർ വരാച്ച ഫ്ലൈഓവറുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത് മൂലം സൂറത്ത് റെയിൽവേ സ്റ്റേഷന് സമീപം ഡിസംബർ

വഡോദരയിൽ അഞ്ച് പുതിയ പാലങ്ങൾക്കായുള്ള ജനറൽ അറേഞ്ച്മെന്റ് ഡ്രോയിംഗുകൾ സംസ്ഥാന സർക്കാർ അംഗീകരിച്ചു

വഡോദരയിൽ അഞ്ച് പുതിയ പാലങ്ങൾക്കായുള്ള ജനറൽ അറേഞ്ച്മെന്റ് ഡ്രോയിംഗുകൾ (ജിഎഡി) സംസ്ഥാന സർക്കാർ അംഗീകരിച്ചു. ബജ്‌വ റെയിൽവേ ഓവർബ്രിഡ്ജ്, വുഡ സർക്കിൾ

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു, 5 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. അടുത്ത അഞ്ച് ദിവസം കേരളത്തിലെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഇന്ന് 5 ജില്ലകളിൽ യെല്ലോ

വിഷമരുന്ന് കഴിച്ച് കുട്ടികൾ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം

വിഷമരുന്ന് കഴിച്ച് മധ്യപ്രദേശിൽ 20 കുട്ടികൾ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ നിർദേശം. കേന്ദ്ര ആരോ​ഗ്യ മന്ത്രാലയമാണ് എല്ലാ