തായ്‌വാനിൽ റിക്ടര്‍ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം

/

 

തായ്‌വാനിൽ റിക്ടര്‍ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു.  അനേകം കെട്ടിടങ്ങൾ തകര്‍ന്നുവീണിട്ടുണ്ട്. എന്നാൽ ആളപായം ഉണ്ടായതായി വിവരമില്ല. അതേസമയം സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. തായ്‌വാനിലും ജപ്പാന്റെ ദക്ഷിണമേഖലയിലും ഫിലിപ്പീൻസിലുമാണ് സൂനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ജാപ്പനീസ് പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെയായിരുന്നു ഭൂചലനം ഉണ്ടായത്. ഹൗളിയൻ സിറ്റിയിൽ നിന്നും 18 കിലോമീറ്റർ തെക്കു മാറി 34.8 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംഭവത്തിൽ ആളപായവും നാശനഷ്ടവും പുറത്തുവന്നിട്ടില്ല. 1999ന് ശേഷം ഇത്ര വലിയൊരു ഭൂകമ്പം ആദ്യമാണെന്ന് തായ്‌വാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.

കിഴക്കനേഷ്യയിലെ ഒരു ദ്വീപാണ് തായ് വാൻ അഥവാ റിപ്പബ്ലിക് ഓഫ് ചൈന. പ്രസിഡണ്ടാണ് രാജ്യത്തിന്റെ പരമാധികാരി. പോർട്ടുഗീസിൽ ഫോർമോസ എന്നും തായ്‌വാൻ അറിയപ്പെട്ടിരുന്നു. ചൈനീസ്, തായ‌്വാനീസ, മൻഡറിൻ എന്നിവയാണ് ദ്വീപിലെ പ്രധാന ഭാഷകൾ. താവോ, കൺഫ്യൂഷൻ ബുദ്ധമതം എന്നിവയാണ് മതവിഭാഗങ്ങൾ. തായ്‌വാനിലെ കറൻസി ന്യൂ തായ്‌വാൻ ഡോളർ (NT Dollar) ആണ്. തായ്പേയി, തയ്ച്‌ചുങ്, കൗശുങ്, ചുൻഗാ പഞ്ചിയാവോ എന്നിവയാണ് ഇവിടുത്തെ പ്രധാന നഗരങ്ങൾ. തുറമുഖ കേന്ദ്രം കീലുങ് എന്നറിയപ്പെടുന്നു. ചൈനീസ് ന്യൂ ഇയർ, മൂൺ ഫെസ്റ്റിവൽ എന്നിവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ. തായ‌്വാനിലെ പ്രധാന ദ്വീപാണ് ഫൊർമോസ.

Leave a Reply

Your email address will not be published.

Previous Story

ആചാര പെരുമയിൽ കാളിയാട്ട മഹോത്സവം; ഭക്തിനിർഭരമായി കോമത്ത് പോക്ക് ചടങ്ങ്

Next Story

കടക്കുഴിച്ചിറ സംരക്ഷിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക്

Latest from Main News

കോഴിക്കോട്ഗവ .:മെഡിക്കൽകോളേജ്ഹോസ്പിറ്റൽ *17.09.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ* 

*കോഴിക്കോട്ഗവ .:മെഡിക്കൽകോളേജ്ഹോസ്പിറ്റൽ *17.09.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ*      *.മെഡിസിൻ വിഭാഗം* *ഡോ.ജയചന്ദ്രൻ* *സർജറിവിഭാഗം* *ഡോ രാജൻ

കാത്തിരിപ്പിന് വിരാമം; പാലയാട് തുരുത്തില്‍ പാലം യാഥാര്‍ഥ്യമാകുന്നു

മണിയൂര്‍ പഞ്ചായത്തിലെ പാലയാട് തുരുത്തിലുള്ളവരുടെ പാലത്തിനായുള്ള വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമാകുന്നു. നിരവധി സാങ്കേതിക തടസ്സങ്ങള്‍ മറികടന്ന് പാലത്തിന്റെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതോടെ

ഡോ. പി.എ ലളിത അവാർഡ് പാലിയം ഇന്ത്യക്കും ഡോ. സുരേഷിനും

കോഴിക്കോട്: മലബാർ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സ്ഥാപകയായ ഡോ. പി.എ ലളിതയുടെ ഓർമയ്ക്കായി ഏർപ്പെടുത്തിയ മികച്ച സാന്ത്വന പരിചരണത്തിനുള്ള പുരസ്കാരത്തിന് ഡോ.

ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് പൂട്ടിടാൻ റെയിൽവേയുടെ പ്രത്യേക പരിശോധന

ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് പൂട്ടിടാൻ റെയിൽവേയുടെ പ്രത്യേക പരിശോധന. ഇന്നലെ ഷൊർണൂർ-നിലമ്പൂർ റെയിൽവേ ലൈനിൽ നടത്തിയ പരിശോധനയിൽ മാത്രം ടിക്കറ്റില്ലാതെ