കിടപ്പ് രോഗികൾക്ക് പിഷാരികാവ് ഉത്സവം കാണാൻ അവസരമൊരുക്കി

 

കൊയിലാണ്ടി: ആനക്കുളത്തെ സുരക്ഷ പാലിയേറ്റിവിൻ്റെ നേതൃത്വത്തിൽ കിടപ്പ് രോഗികൾക്ക് പിഷാരികാവ് ക്ഷേത്രോത്സവം കാണാൻ അവസരമൊരുക്കി. വാർദ്ധക്യകാല അസുഖങ്ങൾ മൂലം വീടിൻ്റെ അകത്തളങ്ങളിൽ ഒറ്റപ്പെട്ടു പോയ 15 പേരാണ് ഉത്സവം കാണാൻ എത്തിയത്. ആനക്കുളത്തെ സുരക്ഷ പാലിയേറ്റിവ് പ്രവർത്തകർ വീടുകളിലെത്തി പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളിലാണ് അവരെ ക്ഷേത്രത്തിൽ എത്തിച്ചത്. ദേവസ്വം ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാലിൻ്റെ നേതൃത്വത്തിൽ ദേവസ്വം ഭാരവാഹികൾ ഇവരെ സ്വീകരിച്ചു. വീൽചെയറിൽ ക്ഷേത്രനടയിൽ ഇരുന്ന് തൊഴാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. അഞ്ച് മണിക്ക് തുടങ്ങിയ കാഴ്ചശിവേലി കൺ കുളിർക്കെ കണ്ട് മനസ്സ് നിറഞ്ഞാണ് എല്ലാവരും മടങ്ങിയത്.

സുരക്ഷ പാലിയേറ്റിവ് ഭാരവാഹികളായ വി.ബാലകൃഷ്ണൻ, എ.പി.സുധീഷ്, കെ.ടി.സിജേഷ്, സി.ടി. ബിന്ദു, ഗിരീഷ് ബാബു, സജിൽ കുമാർ, കൗൺസിലർ വി.രമേശൻ , മേപ്പയിൽ ബാലകൃഷ്ണൻ , ട്രസ്റ്റി ബോർഡ് അംഗങ്ങളായ സി.ഉണ്ണികൃഷ്ണൻ, എം. ബാലകൃഷ്ണൻ, ബാലൻ നായർ, ഉത്സവാഘോഷ കമ്മറ്റി കൺവീനർ ഇ.എസ്.രാജൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

കളഭകേസരി ഗുരുവായൂർ കേശവൻകുട്ടി ഓർമ്മയായിട്ട് എട്ടുവർഷം

Next Story

റിയാസ് മൗലവി കേസ്: മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞത്

Latest from Local News

കേന്ദ്ര ബജറ്റിൽ കേരളത്തിനോടുള്ള അവഗണനക്കെതിരെ കോൺഗ്രസ് പ്രതിഷേധം

കേന്ദ്ര ബജറ്റിൽ കേരളത്തിനോടുള്ള അവഗണനയ്ക്കെതിരെ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രകടനത്തിൽ രത്നവല്ലി ടീച്ചർ, നാണു

എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം വികസന മുന്നേറ്റ ജാഥ കാട്ടിലപീടികയിൽ സമാപിച്ചു

സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ് മൂരാട് ഉദ്ഘാടനം ചെയ്ത കെ. ദാസൻ നേതൃത്വം നൽകിയ എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം വികസന

കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം

കൊയിലാണ്ടിക്കൂട്ടത്തിന്റെ വിവിധ ചാപ്റ്ററിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 43 അംഗ പ്രതിനിധികളെ ഉൾപ്പെടുത്തി 2026 വർഷത്തേക്കുള്ള പുതിയ ഗ്ലോബൽ കമ്മിറ്റി നിലവിൽ വന്നു.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 04 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 04 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ സർജൻ ഡോ:സുമിത് ലാൽ. കെ. പി

ലാപ്ടോപ്പുകൾ വിതരണം ചെയ്തു

കൊയിലാണ്ടി: മത്സ്യ മേഖല കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് നഗരസഭ നൽകുന്ന ലാപ്ടോപ്പുകളുടെ വിതരണം നടന്നു. ഇതോടൊപ്പം 2026 -27 വർഷത്തെ പദ്ധതി രൂപീകരണത്തിന്