വടകര: തെരഞ്ഞെടുപ്പിൻ്റെ ആഘോഷ പൊലിമ കൗതുകത്തോടെ നോക്കി നിന്ന വിദേശസഞ്ചാരിയായ യുവാവ് സ്വീകരണ കേന്ദ്രത്തിലെ താരമായി. ലോകം ആദരിച്ച സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചറെ കാണാൻ യാത്രാമധ്യേ എത്തിയതാണ് അമേരിക്കൻ സഞ്ചാരി ഹാരി. തൊട്ടിൽപ്പാലത്ത് ടീച്ചറുടെ ഒന്നാംഘട്ട പര്യടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലേക്കാണ് ഹാരിയുടെ അപ്രതീക്ഷിത വരവ്. മൈസൂരിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയിലാണ് യുവാവ് സ്വീകരണത്തിൻ്റെ ഭാഗമായത്. ചുകന്ന നിറത്തിലുള്ള ടീച്ചറുടെ തെരഞ്ഞെടുപ്പ് പോസ്റ്റർ ഉയർത്തി നിന്നതോടെ, ഹാരിയോടൊപ്പം പ്രവർത്തകർ സെൽഫിയെടുക്കാൻ തിരക്ക് കൂട്ടി. നവമാധ്യമങ്ങളിൽ ടീച്ചറുടെ പോസ്റ്റർ പ്രദർശിപ്പിച്ചു നിൽക്കുന്ന ഹാരിയുടെ ഫോട്ടോ തരംഗമായിട്ടുണ്ട്. കേരളത്തിൻ്റെ പ്രകൃതിയും ഇവിടുത്തെ മനുഷ്യരെയും ഏറെ ഇഷ്ടമാണെന്ന് ഹാരി പറഞ്ഞു.
Latest from Main News
ദേശീയപാത 66-ന്റെ പുതുതായി നിർമിച്ച ആറുവരി മെയിൻ കാരിയേജ് വേയിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോ റിക്ഷകൾക്കും നിരോധനം ഏർപ്പെടുത്തും. ബൈക്കുകൾ, ഓട്ടോ
ആധാർ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് ലളിതമായ രീതിയിൽ അറിവ് നൽകുന്നതിനായി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) തങ്ങളുടെ ഔദ്യോഗിക മാസ്‌കോട്ട്
യോഗ്യരായ എല്ലാ പൗരന്മാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പൊതുജനങ്ങൾക്കിടയിൽ അടിസ്ഥാനരഹിതമായതും ഭയം സൃഷ്‌ടിക്കുന്നതുമായ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും കമ്മീഷൻ
കേരളത്തിന്റെ ആവേശോജ്ജ്വലമായ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വിജ്ഞാന യാത്ര – ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിന്റെ
കേരളത്തിൽ നിന്നുളള ആരോഗ്യ പ്രവർത്തകരെ ഡെന്മാർക്കിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി നോർക്ക റൂട്‌സും ഡെന്മാർക്ക് മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൺസും തമ്മിലുളള കരാർ







