വടകര: തെരഞ്ഞെടുപ്പിൻ്റെ ആഘോഷ പൊലിമ കൗതുകത്തോടെ നോക്കി നിന്ന വിദേശസഞ്ചാരിയായ യുവാവ് സ്വീകരണ കേന്ദ്രത്തിലെ താരമായി. ലോകം ആദരിച്ച സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചറെ കാണാൻ യാത്രാമധ്യേ എത്തിയതാണ് അമേരിക്കൻ സഞ്ചാരി ഹാരി. തൊട്ടിൽപ്പാലത്ത് ടീച്ചറുടെ ഒന്നാംഘട്ട പര്യടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലേക്കാണ് ഹാരിയുടെ അപ്രതീക്ഷിത വരവ്. മൈസൂരിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയിലാണ് യുവാവ് സ്വീകരണത്തിൻ്റെ ഭാഗമായത്. ചുകന്ന നിറത്തിലുള്ള ടീച്ചറുടെ തെരഞ്ഞെടുപ്പ് പോസ്റ്റർ ഉയർത്തി നിന്നതോടെ, ഹാരിയോടൊപ്പം പ്രവർത്തകർ സെൽഫിയെടുക്കാൻ തിരക്ക് കൂട്ടി. നവമാധ്യമങ്ങളിൽ ടീച്ചറുടെ പോസ്റ്റർ പ്രദർശിപ്പിച്ചു നിൽക്കുന്ന ഹാരിയുടെ ഫോട്ടോ തരംഗമായിട്ടുണ്ട്. കേരളത്തിൻ്റെ പ്രകൃതിയും ഇവിടുത്തെ മനുഷ്യരെയും ഏറെ ഇഷ്ടമാണെന്ന് ഹാരി പറഞ്ഞു.
Latest from Main News
കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അതിനൂതന ചികിത്സ വിജയം. അന്നനാളത്തിന്റെ ചലന ശേഷിക്കുറവ് മൂലം രോഗിയ്ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അവസ്ഥ
മുതിർന്ന ബിജെപി നേതാവ് അഹല്ല്യ ശങ്കർ അന്തരിച്ചു വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം,
സ്വാതന്ത്ര്യസമരസേനാനി മുഹമ്മദ് അബ്ദുള്‍റഹിമാന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന അല്‍ അമീന് 2024 ല്‍ 100 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. 1924 ഒക്ടോബര്‍ 12 നാണ്
മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. മുഖ്യ പ്രതി ഷൈബിൻ അഷറഫിന് 11 വർഷവും
2019-20 അധ്യയന വർഷം മുതൽ എയ്ഡഡ് സ്കൂളുകളിൽ അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) പാസാകാതെ നിയമിച്ച