മാനന്തവാടിയിലെ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവത്തിൽ പ്രിയങ്ക ഗാന്ധി നേരിട്ട് ഇടപെട്ടു

/

മാനന്തവാടിയിലെ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നേരിട്ട് ഇടപെട്ടു. വയനാട് കളക്ടറുമായി ഫോണിൽ സംസാരിച്ച പ്രിയങ്ക, സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

ഈ സംഭവത്തിൽ പൊലീസ് സ്വീകരിച്ച നടപടികൾ വേഗത്തിലാണ്. സംഭവത്തിൽ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. നാല് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. വയനാട് കണിയാമ്പറ്റ സ്വദേശി ഹർഷിദും സുഹൃത്തുക്കളുമാണ് പ്രതികളെന്ന് പൊലീസ് വ്യക്തമാക്കി. കണിയാംപറ്റയിൽ നിന്നാണ് കാർ കണ്ടെത്തിയത്. പ്രതികളെ ഇന്നു തന്നെ അറസ്റ്റ് ചെയ്യുമെന്ന് മാനന്തവാടി പൊലീസ് അറിയിച്ചു.

വയനാട് മാനന്തവാടി കൂടൽ കടവിലാണ് ആദിവാസി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ചത്. വിനോദ സഞ്ചാരികളാണ് കാറിൽ കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം വലിച്ച് ഇഴച്ചത്. കൈയ്ക്കും കാലിനും ശരീരത്തിന്റെ പിൻഭാഗത്തും സാരമായി പരുക്കേറ്റ മാതനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.  രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവർത്തകരും ശക്തമായി പ്രതികരിച്ചിട്ടുണ്ട്. 

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാന ലോട്ടറി വകുപ്പിന്റെ ക്രിസ്തുമസ്‌  ബമ്പര്‍ ലോട്ടറി ടിക്കറ്റുകളുടെ അച്ചടി ഇന്നത്തോടെ പൂര്‍ത്തിയാകും

Next Story

പാരമ്പരാഗത കാനന പാതയിലൂടെ ശബരിമലയിൽ എത്തുന്നവർക്ക് ദർശനത്തിന് പ്രത്യേക സൗകര്യം ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം

Latest from Local News

പ്രതീക്ഷ റസിഡൻ്റ്സ് അസോസിയേഷൻ ദശവാർഷികാഘോഷം; കൊല്ലം യേശുദാസ് ഉദ്ഘാടനം ചെയ്തു

പ്രതീക്ഷ റസിഡൻ്റ്സ് അസോസിയേഷൻ്റെ ദശവാർഷികാഘോഷം, പ്രശസ്ത ഗായകൻ കൊല്ലം യേശുദാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അദ്ദേഹത്തെ, പ്രസിഡണ്ട്  രവി തിരുവോത്ത് ആദരിച്ചു.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 30 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 30 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1.മാനസികാരോഗ്യവിഭാഗം  ഡോ.ലിൻഡ.എൽ.ലോറൻസ് 4.00 PM to

ഗാന്ധിജിയെ തമസ്ക്കരിക്കാനുള്ള നീക്കം അപലനീയം – ജിതേഷ് മുതുകാട്

അരിക്കുളം: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാവിന്റെ പേര് എടുത്തുമാറ്റാനും പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ചെറുത്തു തോൽപ്പിക്കണമെന്ന്

ഗോകുല കലാ യാത്രയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി

ബാലഗോകുലം സുവർണ്ണ ജയന്തിയോടനുബന്ധിച്ച് കന്യാകുമാരി നിന്ന് ആരംഭിച്ചു ഗോകർണ്ണത്തിൽ അവസാനിക്കുന്ന സുകൃതം കേരളം ഗോകുല കലാ യാത്രയുടെ വടകര ജില്ലയിലെ പരിപാടികൾ